കശ്മീർ ഫയൽസ് സിനിമ വ്യാജമെന്ന് കെജ്രിവാൾ; ഔദ്യോഗിക വസതി ആക്രമിച്ച് ബിജെപി പ്രവർത്തകർ, വധശ്രമമെന്ന് സിസോദിയ

Published : Mar 30, 2022, 06:17 PM ISTUpdated : Mar 30, 2022, 06:19 PM IST
കശ്മീർ ഫയൽസ് സിനിമ വ്യാജമെന്ന് കെജ്രിവാൾ; ഔദ്യോഗിക വസതി ആക്രമിച്ച് ബിജെപി പ്രവർത്തകർ, വധശ്രമമെന്ന് സിസോദിയ

Synopsis

ദില്ലി പൊലീസിന്‍റെ ബാരിക്കേഡ് ഭേദിച്ചാണ് മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചത്

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ (Arvind Kejriwal) ഔദ്യോഗിക വസതിയിലേക്ക് ആക്രമണം നടത്തി ബി ജെ പി പ്രവർത്തകർ (B J P Workers). കശ്മീർ ഫയൽസ് (The Kashmir Files) സിനിമയെ അരവിന്ദ് കെജ്രിവാൾ വ്യാജമെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ദില്ലി പൊലീസിന്‍റെ ബാരിക്കേഡ് ഭേദിച്ചാണ് മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചത്.

അക്രമി സംഘം ഗെയ്റ്റിൽ ചായം ഒഴിക്കുകയും ഗേറ്റ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഗെയ്റ്റിനു പുറത്തുണ്ടായിരുന്ന സി സി ടി വി ക്യാമറയും അക്രമികൾ അടിച്ചു തകർത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അപയപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും അതിന്  ദില്ലി പൊലീസ് കൂട്ട് നിന്നുവെന്നുമുളള ഗുരുതര ആരോപണവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നാലെ രംഗത്തെത്തി. പഞ്ചാബിൽ പരാജയപ്പെട്ടതോടെ ബിജെപി കെജ്‌രിവാളിന് നേരെ വധശ്രമം നടത്തുകയാണെന്നും സിസോദിയ ആരോപിച്ചു.

അക്രമികൾ ബാരിക്കേഡ് തകർത്താണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്കെത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും ദില്ലി പൊലീസ് അറിയിച്ചു.

 

'ജനങ്ങളുടെ കരണത്തടിക്കാൻ ആർക്കാണ് സ്വാതന്ത്ര്യം?' ട്രേഡ് യൂണിയന്‍ മാര്‍ച്ചിന് പിന്നില്‍ അസഹിഷ്ണുതയെന്ന് സതീശൻ 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി