ഡി കെ സുരേഷ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ രാമന​ഗരയിൽ നിന്നും ജനവിധി തേടാൻ സാധ്യതയുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപിയായതിനാൽ അതിന് വളരെ റിസ്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു

ബെം​ഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സഹോ​ദരനും എം പിയുമായ ഡി കെ സുരേഷ്. വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഡി കെ സുരേഷ് രാമന​ഗരയിൽ നിന്നും മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിയാണ് സുരേഷിന്റെ പരാമർ‍ശം. 

ഡി കെ സുരേഷ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ രാമന​ഗരയിൽ നിന്നും ജനവിധി തേടാൻ സാധ്യതയുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപിയായതിനാൽ അതിന് വളരെ റിസ്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമസഭയിലേക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് കുമാർ രം​ഗത്തെത്തിയിരിക്കുന്നത്. 

എങ്ങനെയാണ് ഞാനുമായി ചർച്ച ചെയ്യാത്ത ഒരു വിഷയത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയുക. എനിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. കഴിഞ്ഞ 20 വർഷത്തോളമായി നിരവധി ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല ഏറ്റെടുത്ത് എനിക്ക് മടുത്തു. എനിക്ക് ഖജനാവിന്റെ പണം കളയാൻ താൽപ്പര്യമില്ല- ഡി കെ സുരേഷ് പറഞ്ഞു. ഞാൻ മത്സരിക്കാൻ തയ്യാറല്ല. ഞാനിനി അങ്ങനെ തെരഞ്ഞെടുക്കുകയാണെങ്കിൽ എന്ന് മൂന്നു തവണ ലോക്സഭയിലേക്ക് അയച്ച മണ്ഡലത്തിലെ ജനങ്ങളോട് ചോദിച്ച് സമ്മതം വാങ്ങിയതിന് ശേഷം മാത്രമേ മത്സരിക്കൂ എന്നും ഡി കെ സുരേഷ് കൂട്ടിച്ചേർത്തു. 

അഴിമതിക്കേസില്‍ കുടുങ്ങി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ ഒമ്പതിന് രണ്ട് മണിക്കൂര്‍ ബന്ദ് നടത്താൻ കോണ്‍ഗ്രസ്

കഴിഞ്ഞ ദിവസം ഡി കെ സുരേഷ് രാമന​ഗരയിൽ നിന്നും മത്സരിക്കുമെന്ന സൂചന ശിവകുമാർ നൽകിയിരുന്നു. എന്നാൽ അത് പാർട്ടിയിൽ നിന്നും ലഭിച്ചതാണെന്നും വിഷയവുമായി ബന്ധപ്പെട്ട് സുരേഷുമായി ചർച്ച നടത്തിയിട്ടില്ലെന്നും ശിവകുമാർ പറഞ്ഞിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കോൺ​ഗ്രസും ബിജെപിയും ചെയ്തുവരികയാണ്. സ്ഥാനർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പട്ടിക തയ്യാറാക്കിയെന്നും ഹൈക്കമാന്റിന് നൽകിയിരിക്കുകയാണെന്നും ശിവകുമാർ വ്യക്തമാക്കിയിരുന്നു.