
ദില്ലി: അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറച്ചു ദിവസത്തേക്ക് വന്നവരല്ല തങ്ങള്‍. രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ്. ജനങ്ങളോട് നേരിട്ട് സംസാരിച്ചാണ് ഇവിടംവരെ എത്തിയത്. എന്തൊക്കെ ഇതുവരെ ചെയ്തിട്ടുണ്ടോ അതൊക്കെ ജനങ്ങൾക്ക് വേണ്ടിയാണ്.
സർക്കാരിന്റെ വിശ്വാസം ഇടിക്കാൻ ഇതുവരെ ആർക്കും ആയിട്ടില്ല. പ്രതിപക്ഷത്തിന്റെ കയ്യിൽ ആകെയുള്ള അസ്ത്രം കളവ് മാത്രമാണ്.
ജെ പി നദ്ദയുടെ നേതൃപാടവം അടുത്തു നിന്ന് കണ്ടിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഹിമാചൽ പ്രദേശുകാരെക്കാൾ ഇന്ന് ആവേശം കൊള്ളുന്നത് ബീഹാറികളാണെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
Read Also: ബിജെപിയെ ഇനി ജെപി നദ്ദ നയിക്കും; തെരഞ്ഞെടുക്കപ്പെട്ടത് ഐകകണ്ഠ്യേന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam