ബ്ലാക്ക് ഫം​ഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല; രാജ്യത്ത് 8000 ലേറെ രോഗികൾ: കേന്ദ്ര ആരോഗ്യമന്ത്രാലയം

Web Desk   | Asianet News
Published : May 24, 2021, 04:40 PM ISTUpdated : May 24, 2021, 04:46 PM IST
ബ്ലാക്ക് ഫം​ഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല; രാജ്യത്ത് 8000 ലേറെ രോഗികൾ: കേന്ദ്ര ആരോഗ്യമന്ത്രാലയം

Synopsis

 ഇത് പകർച്ചവ്യാധിയല്ല. സിങ്ക് അടങ്ങിയ മരുന്ന് അമിതമായി ഉപയോഗിക്കുന്നത്, വ്യാവസായിക ഓക്സിജന്റെ ഉപയോഗം, വൃത്തിഹീനമായ ഓക്സിജൻ സിലിണ്ടർ ഉപയോഗം തുടങ്ങിയവ ബ്ലാക്ക് ഫം​ഗസ് പിടിപെടുന്നതിന് കാരണമാകാം. 

ദില്ലി: ബ്ലാക്ക് ഫം​ഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോ​ഗമല്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക്  ഫംഗസ്  ബാധിച്ചു. ബ്ലാക്ക് ഫം​ഗസ്, വൈറ്റ് ഫം​ഗസ് എന്നിവയ്ക്കു പുറമേ ആസ്‌ട്രഗലസ് എന്ന പുതിയ തരം ഫംഗസ് ബാധയും കണ്ടെത്തിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം കൂടുകയാണ്. ശ്വാസകോശത്തെ  ഇത് ​ഗുരുതരമായി ബാധിക്കും. ഇത് പകർച്ചവ്യാധിയല്ല. സിങ്ക് അടങ്ങിയ മരുന്ന് അമിതമായി ഉപയോഗിക്കുന്നത്, വ്യാവസായിക ഓക്സിജന്റെ ഉപയോഗം, വൃത്തിഹീനമായ ഓക്സിജൻ സിലിണ്ടർ ഉപയോഗം തുടങ്ങിയവ ബ്ലാക്ക് ഫം​ഗസ് പിടിപെടുന്നതിന് കാരണമാകാം. പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേരിയ പറഞ്ഞു. തലവേദന, കണ്ണിന് ചുറ്റും തടിപ്പ്/നീര്, കണ്ണിന് ചുവപ്പ് നിറം/ കാഴ്ച്ച മങ്ങൽ, മൂക്കിൽ നിന്നും  സ്രവം
പുറത്തേക്ക് വരുന്നത് എന്നിവയെല്ലാം ബ്ലാക്ക് ഫം​ഗസ് ബാധയുടെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. മെയ് 7 നു ശേഷം തുടർച്ചയായി രോഗികളുടെ എണ്ണം കുറഞ്ഞു. രോ​ഗമുക്തി നിരക്ക് വർധിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്