ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന് സ്ഫോടനം, ഒരു ജവാന് വീരമൃത്യു

Published : Jul 25, 2025, 05:41 PM ISTUpdated : Jul 25, 2025, 05:45 PM IST
soldier death

Synopsis

കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയോട് ചേർന്ന് സ്ഫോടനം. സംഭവത്തിൽ ഒരു ജവാന് വീരമൃത്യു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അ​ഗ്നിവീർ ലളിത് കുമാർ ആണ് വീരമൃത്യു വരിച്ചത്. കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.

കൃഷ്ണ ​ഘാട്ടി ബ്രി​ഗേഡ് പ്രദേശത്ത് നടന്നുവന്നിരുന്ന പട്രോളിങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. പട്രോളിങ്ങിന്റെ ഭാ​ഗമായി സുരക്ഷ പരിശോധന നടത്തുന്നതിന് നിയന്ത്രണ രേഖയ്ക്ക് അടുത്തെത്തിയതായിരുന്നു ജവാന്മാർ. അപ്പോൾ അവിടെ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ മിലിട്ടറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'യുപി പൊലീസിനെ പിരിച്ചുവിട്ട് എല്ലാകേസും സിബിഐയെ ഏൽപ്പിക്കേണ്ടിവരും'; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
'പ്രധാനമന്ത്രി ട്രോളുകൾ കണ്ട് നടപടിയെടുക്കുന്നു; വിദ്യാർഥികൾ ചിന്തിക്കുന്നതോ ചോദ്യം ചോദിക്കുന്നതോ അവർ ആ​ഗ്രഹിക്കുന്നില്ല'