
ബെംഗളൂരു: മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി. ഓൺലൈനിൽ വിതരണം ചെയ്തത് പുഴുവരിച്ച കോഴിമുട്ടയെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചത് കണ്ടെത്തി.
ബെംഗളൂരു നഗരത്തിലെ പ്രമുഖ ക്ലബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. തുടർന്ന് വൃത്തിഹീനമായ സാഹചര്യത്തിലുള്ള ക്ലബ്ബുകളിലെ അടുക്കളകളും അടച്ചുപൂട്ടി. അടുക്കളകളിൽ പാറ്റകളും മാലിന്യവും കണ്ടെത്തുകയും ചെയ്തു. ഡോളേഴ്സ് കോളനിയിലെ ക്ലബ്ബിന്റെ അടുക്കള അടച്ചിച്ചു. ഇവിടെ സമൂസ ഉൾപ്പെടെയുള്ള പലഹാരങ്ങൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് ഉണ്ടാക്കിയിരുന്നത്. ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കാർ ഷെഡ്ഡിനകത്ത് ആയിരുന്നു സമൂസ പരത്തുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും തൊഴിലാളികൾ താമസിക്കുന്നതും ഒരേ ഇടത്താണെന്നും പരിശോധനയിൽ കണ്ടെത്തി. ഇവിടെ സമൂസ ഉണ്ടാക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദിവസവും പതിനായിരത്തോളം സമൂസകൾ ആയിരുന്നു ഇവിടെ ഉണ്ടാക്കിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam