താമസസ്ഥലം അനധികൃതമായി ഹോട്ടലാക്കി മാറ്റി, നടൻ സോനു സൂദിനെതിരെ കേസ്

Web Desk   | Asianet News
Published : Jan 07, 2021, 05:42 PM IST
താമസസ്ഥലം അനധികൃതമായി ഹോട്ടലാക്കി മാറ്റി, നടൻ സോനു സൂദിനെതിരെ കേസ്

Synopsis

ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി...

മുംബൈ:  താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയ സംഭവത്തിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ കേസ്.  മുംബൈയിലെ ജുഹുവിലെ ആറ് നില കെട്ടിടമാണ് ഹോട്ടലാക്കി മാറ്റിയത്. സംഭവത്തിൽ ലഭിച്ച പരാതിയിൽ പൊലീസ് കേസെടുത്തു. ഇതേ കെട്ടിടം നേരത്തേ കൊവിഡ് ആരംഭത്തിൽ മെഡിക്കൽ ഉദ്യോ​ഗസ്ഥർക്കായി ക്വാറന്റീൻ സെന്ററാക്കി മാറ്റിയിരുന്നു. 

ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ആരോപണത്തോട് സോനു സൂദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കങ്കണയ്ക്ക് ശേഷം സോനു സൂ​ദിനെയാണ് മുംബൈ അധികൃതർ ലക്ഷ്യം വയ്ക്കുന്നതെന്ന് ബിജെപി നേതാവ്  റാം കദം പ്രതികരിച്ചു. സോനു സൂദിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്കെതിരെയാണ് ശിവസേന സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് റാം കദം പറഞ്ഞു.

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'