
മുംബൈ: മുംബൈ നഗരത്തിൽ ഇനി സിനിമ കാണാനും പാട്ടുകേൾക്കാനും ചെലവേറും. വിനോദനികുതിയിൽ 100 മുതൽ 570 ശതമാനം വരെ നികുതി വർധനവിനാണ് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ശുപാർശ ചെയ്തിട്ടുള്ളത്.57 വർഷത്തിനു ശേഷമാണ് നികുതി വർധനവെന്നാണ് കോർപ്പറേഷൻ വിശദീകരണം. 128 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ആദ്യമായി ഒരു സിനിമ പ്രദർശിപ്പിച്ചത് മുംബൈയിലായിരുന്നു ഫ്രഞ്ച് സഹോദരൻമാരായ ലൂമിയർ ബ്രദേഴ്സ് വാട്സൺസ് ഹോട്ടലിൽ നടത്തിയ ആ സിനിമ പ്രദർശനത്തിന് ഒരു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. അതേ മുംബൈ നഗരത്തിൽ ഇനി മറാഠിയിലും ഗുജറാത്തിയിലും അല്ലാത്തൊരു സിനിമ കാണാൻ കുറച്ചധികം ചേലവേറും.
വിനോദ നികുതിയിൽ വലിയ വർധനയ്കാകണ് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ശുപാർശ. എസി മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ടിക്കറ്റിന് 60 രൂപയായിരുന്ന നികുതി 400 രൂപയായും നോണ്‍ എസി തിയറ്ററുകളിൽ ടിക്കറ്റിന് 45 രൂപയായിരുന്ന നികുതി 200 രൂപയായും ഉയരും.അതായത് 570 ശതമാനവും 400 ശതമാനവും വർധന. സിനിമ മാത്രമല്ല,നാടകങ്ങൾ, സംഗീതപരിപാടികൾ തുടങ്ങിയവയ്ക്കുളള നികുതി 25 രൂപയിൽ നിന്ന് 100 രൂപയായും സർക്കസിനും കാർണിവലിനും 50 ൽനിന്ന് 100 ആയും വർധവുണ്ട് അതായത് 300 ശതമാനവും 100 ശതമാനവും വർധന.തീർന്നില്ല ഇനിമുതൽ മിനി തിയറ്റുകൾക്കും വീഡിയോ പ്രദർശനങ്ങൾക്കും ടിക്കറ്റിൻമേൽ 90 രൂപയെന്ന പുതിയ നികുതിയും നിലവിൽ വരും.
എന്നാൽ ഗുജറാത്തി മറാഠി ഭാഷകളിലുളള ഈ പറഞ്ഞ എല്ലാ കലാസ്വാദനത്തിനും 100 ശതമാനം നികുതിയിളവുണ്ട്.1969 ശേഷം നികുതിഘടയിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് കോർപ്പറേഷൻ വാദം,ശുപാർശ മഹാരാഷ്ട്ര നഗരവികസന വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചുകഴിഞ്ഞു.വിനോദ നികുതിയിനത്തിൽ 360 കോടി രൂപയാണ് മുംബൈ കോർപ്പറേഷന്റെ വരുമാനം. പുതിയ നികുതി നിരക്ക് വഴി അത് 500 മുതൽ 550 കോടിയാക്കി ഉയരുമെന്നാണ് അനുമാനം.വിലകയറ്റവും ജോലിസമ്മർദവും കൊണ്ട് ഒരു സിനിമയോ പാട്ടോ കേട്ട് റിലാക്സ് ആകാമെന്ന് കരുതിയാൽ മുംബൈയിൽ അത് ഇരട്ട ചെലവാകുമെന്ന് ചുരുക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam