തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം: മുഖ്യമന്ത്രി വിജയ് ഇന്ന് മധുരാന്തകത്ത് എത്തും, ഉച്ചയ്ക്ക് 3ന് പരിപാടി

Published : Sep 25, 2026, 07:03 AM IST
c joseph vijay

Synopsis

നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റിൽ ജയിച്ച ശേഷം രാജിവച്ച മുൻ എംഎൽഎമാരാണ് ടിവികെ സ്ഥാനാർഥികൾ.

ചെന്നൈ: തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിജയയുടെ പ്രചാരണ പരിപാടി. ടി വികെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കും. 50 ഏക്കർ സ്ഥലത്ത് നടക്കുന്ന പ്രചാരണ പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കനത്ത സുരക്ഷയിലാകും പ്രചാരണം നടക്കുക. മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റിൽ ജയിച്ച ശേഷം രാജിവച്ച മുൻ എംഎൽഎമാരാണ് ടിവികെ സ്ഥാനാർഥികൾ. ഇന്നലെ മധുരാന്തകത്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി ക്കായി എടപ്പാടി പളനിസാമി പ്രചാരണം നടത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അമേരിക്കയിലും ജപ്പാനിലുമൊക്കെ ഇത് സംഭവിക്കാറുണ്ട്'; വിവാദ പ്രതികരണവുമായി ബിഹാർ മന്ത്രി
പഞ്ചാബിൽ ഇഡി സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയ വാഹനം തകർത്ത് എഎപി പ്രവർത്തകർ