നന്ദാദേവി പര്‍വത മേഖലയില്‍ കാണാതായ എട്ട് പേരില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി

Published : Jun 03, 2019, 07:47 PM IST
നന്ദാദേവി പര്‍വത മേഖലയില്‍ കാണാതായ എട്ട് പേരില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി

Synopsis

കഴിഞ്ഞ ദിവസം കാണാതായ എട്ട് പേര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിന് ഇടയിലാണ് അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  പര്‍വ്വതാരോഹരുടേയും സാമഗ്രഹികളുടേയും ചിത്രങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടു

ദില്ലി: ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വത മേഖലയില്‍ കുടുങ്ങിയ അഞ്ച് പര്‍വ്വതാരോഹരുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ എട്ട് പേര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിന് ഇടയിലാണ് അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ചില പര്‍വ്വതാരോഹരുടേയും സാമഗ്രഹികളുടേയും ചിത്രങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടത്. 

ഹെലികോപ്റ്ററില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. നന്ദാ ദേവി പര്‍വ്വത നിരയുടെ കിഴക്കന്‍ മേഖല കീഴടക്കാന്‍ പുറപ്പെട്ട സംഘത്തിലെ എട്ട് പേരെയാണ് കാണാതായിരുന്നത്. നാല് ബ്രിട്ടീഷ് പൗരന്മാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ഓസ്‌ട്രേലിയക്കാരി, ഒരു ഇന്ത്യക്കാരന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. 

ബ്രിട്ടീഷ് പര്‍വതാരോഹകന്‍ മാര്‍ട്ടി മോറന്റെ നേതൃത്വത്തിലുള്ള സംഘം മേയ് 13നാണ് മല കയറ്റം തുടങ്ങിയത്. മുമ്പ് രണ്ട് തവണ ഈ സംഘം നന്ദാദേവി പര്‍വതം കീഴടക്കിയിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ പര്‍വതനിരയാണ് നന്ദാദേവി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രിയങ്കാ ​ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയ കഴിഞ്ഞതായി റിപ്പോർട്ട്
ഉന്നാവ് ബലാത്സംഗക്കേസ്: 'വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ല?' പ്രതി കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത