ദിശ കൊലക്കേസ്: പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‍മോര്‍ട്ടം ചെയ്തു, ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

Published : Dec 23, 2019, 04:45 PM IST
ദിശ കൊലക്കേസ്: പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‍മോര്‍ട്ടം ചെയ്തു, ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

Synopsis

 ദില്ലി എയിംസിലെ ഫോറന്‍സിക് വിദഗ്ധരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.  

ഹൈദരാബാദ്: പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. ദില്ലി എയിംസിലെ ഫോറന്‍സിക് വിദഗ്ധരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.  ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നാല് പ്രതികളുടെയും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 

നവംബര്‍ 27നാണ് ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറായ 27കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മ‍ൃതദേഹം പ്രതികള്‍ കത്തിച്ചെന്നാണ് കേസ്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യമെങ്ങും ഉയര്‍ന്നത്. പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതികളും കൊല്ലപ്പെട്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐപിഎൽ ഗ്യാലറി ദൃശ്യം പുറത്ത്, മന്ത്രി ശരത്കുമാർ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
അയോധ്യയിലെ സംഭാവനക്കൊളള: 'ചമ്പത് മാറിനിൽക്കുന്നത് ധാർമികത കൊണ്ട്'; നിഷ്പക്ഷത ഉറപ്പാക്കാൻ രാജിയെന്ന് ട്രസ്റ്റ്