
കുൽഗാം: ടെറിട്ടോറിയൽ ആർമിയിൽ സേവനം നടത്തുന്നതിടെ ഒരു വർഷം മുമ്പ് കാണാതായ സൈനികന്റെ (army jawan)മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. സൈനികൻ ഷാക്കിർ വാഗെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം.
മൃതദേഹം മകന്റേത് തന്നെയാണെന്ന് ഷാക്കിറിന്റെ പിതാവ് മൻസൂർ സ്ഥിരീകരിച്ചിട്ടുണ്ട്. കുൽഗാമിലെ ഒരു മൊബൈൽ ടവറിന് സമീപം മൃതദേഹം കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 34 രാഷ്ട്രീയ റൈഫിൾസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ലോക്കൽ പൊലീസിന് കൈമാറിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. ഓഗസ്റ്റ രണ്ടിനാണ് ഷാക്കിർ വാഗെയെ വീട്ടിൽ നിന്ന് ക്യാമ്പിലേക്ക് പോകും വഴി കാണാതായത്. ഷാക്കിറിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്നായിരുന്നു അന്നേ സേനാ വൃത്തങ്ങൾ നൽകിയ വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam