ഫ്രീസറിൽ 40 കാരിയുടെ മൃതദേഹം, ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സഹോദരൻ; നടപടിയുമായി പൊലീസ്

Published : Jul 03, 2023, 09:45 AM IST
ഫ്രീസറിൽ 40 കാരിയുടെ മൃതദേഹം, ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സഹോദരൻ; നടപടിയുമായി പൊലീസ്

Synopsis

ഞായറാഴ്ചയാണ് പൊലീസ് 40 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ പൊലീസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ അയച്ചു. 

ഭോപ്പാല്‍: ദിവസങ്ങളായി സ്വന്തം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം. സഹോദരീ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് പരാതിയുമായി സഹോദരന്‍. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് പൊലീസ് 40 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ പൊലീസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ അയച്ചു. 

എന്നാല്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം മുംബൈയില്‍ നിന്ന് മകന്‍ എത്തുന്നത് വരെ സൂക്ഷിച്ച് വയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് രേവ സ്വദേശിയായ ഭാരത് മിശ്ര അവകാശപ്പെടുന്നത്. സുമിത്രി എന്ന 40കാരിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ സുമിത്രിയുടെ അഭയ് തിവാരി മിശ്രയ്ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. 

ജൂണ്‍ 30നാണ് സുമിത്രി മരിച്ചതെന്നാണ് മിശ്ര പൊലീസിനോട് വിശദമാക്കുന്നത്. എന്നാല്‍ സഹോദരിയുടെ മരണത്തേക്കുറിച്ച് സഹോദരി ഭര്‍ത്താവ് തന്നെയോ മാതാപിതാക്കളെയോ അറിയിക്കാത്തതില്‍ സംശയമുണ്ടെന്നാണ് മിശ്ര പറയുന്നത്. സഹോദരിയെ മിശ്ര ഉപദ്രവിക്കാറുണ്ടെന്നാണ് അഭയ് പരാതിപ്പെടുന്നത്. മെയ് മാസത്തില്‍ ഫ്ലാറ്റിലെ സഹമുറിയന്‍റെ മൃതദേഹം രണ്ട് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ച് അയാളുടെ ബാങ്ക് അക്കൌണ്ടിലെ പണം ഉപയോഗിച്ച് ജീവിതം നയിച്ച് 52കാരന്‍ അറസ്റ്റിലായിരുന്നു. ഡാമിയന്‍ ജോണ്‍സണ്‍ എന്ന ബെര്‍മിംഗ്ഹാം സ്വദേശിയാണ് ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന 71 കാരന്‍റെ മൃതദേഹം രണ്ട് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചത്. ഇംഗ്ലണ്ടിലാണ് സംഭവം.

മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അനുവദിച്ചില്ല; 71 കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ ഒളിപ്പിച്ച് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്
'ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം, സമ്മർദങ്ങൾക്ക് വഴങ്ങാത്തയാൾ': പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് പുടിൻ