Asianet News MalayalamAsianet News Malayalam

മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അനുവദിച്ചില്ല; 71 കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ ഒളിപ്പിച്ച് കുടുംബം

കൊവിഡ് പരിശോധനാഫലം പുറത്തുവരാതെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്ന് അധികൃതര്‍ വ്യക്തിമാക്കിയിരുന്നു.
 

Kolkata Family To Keep Man's Body In Ice Cream Freezer For 2 Days
Author
Kolkata, First Published Jul 2, 2020, 2:19 PM IST

കൊല്‍ക്കത്ത: കൊവിഡ് ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ രണ്ട് ദിവസം ഒളിപ്പിച്ച് കുടുംബം. മരിച്ചയാളുടെ കൊവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പാണ് കുടുംബം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത്. തിങ്കളാഴ്ചയാണ് വയോധികന്‍ മരിച്ചത്. ഫ്രീസറില്‍ നിന്ന് പണിപ്പെട്ടാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളുടെ മൃതദേഹം പുറത്തെടുത്തത്.

കൊവിഡ് പരിശോധനാഫലം പുറത്തുവരാതെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്ന് അധികൃതര്‍ വ്യക്തിമാക്കിയിരുന്നു. മൃതദേഹം സൂക്ഷിക്കാന്‍ മോര്‍ച്ചറി അധികൃതകരും വിസ്സമ്മതിച്ചതോടെയാണ് ഐസ് ക്രീം ഫ്രീസറില്‍ മൃതദേഹം ഒളിപ്പിച്ചത്. സഹായത്തിനായി പൊലീസിനെയും ആരോഗ്യവിഭാഗത്തെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും വീട്ടുകാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പിന്നീട് പരിശോധനാഫലം പുറത്തുവന്നപ്പോള്‍ പോസിറ്റീവായി.  മരിച്ചതിന് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സംഭവം വിവാദമായതോടെയാണ് അധികൃതരെത്തി മൃതദേഹം പുറത്തെടുത്തത്.
 

Follow Us:
Download App:
  • android
  • ios