റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ ഞെട്ടി; തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിന് മുന്നിൽ യുവതിയുടെ മൃതദേഹം

Published : Nov 30, 2024, 09:51 AM IST
റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ ഞെട്ടി; തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിന് മുന്നിൽ യുവതിയുടെ മൃതദേഹം

Synopsis

വിവരമറിഞ്ഞ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. 

ചെന്നൈ: തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൻ്റെ മുൻവശത്ത് യുവതിയുടെ മൃതദേഹം. ലോക്കോമോട്ടീവിന്റെ മുൻവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ട് തമിഴ്‌നാട്ടിലെ പെരമ്പൂർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ ഞെട്ടി. വെള്ളിയാഴ്ച പുലർച്ചെയാണ് ട്രെയിൻ പെരമ്പൂർ സ്റ്റേഷനിൽ എത്തിയതെന്നാണ് അധികൃതർ പറയുന്നത്.

യുവതിയുടെ തലമുടി ലോക്കോമോട്ടീവിന്റെ ഗ്രില്ലിൽ കുടുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

മൃതദേഹം തമിഴ്‌നാട്ടിലെ അമ്പത്തൂർ സ്വദേശിനിയായ 22കാരി കാതറിൻ ഷീബയുടേതാണെന്ന് തിരിച്ചറിഞ്ഞു. വെപ്പേരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് കാതറിൻ ഷീബ. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവതിയുടെ മരണ കാരണം കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയും സമാനമായ അപകടം നടന്നിരുന്നു. അപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി മരിച്ചു. തിരുവൊട്ടിയൂർ റെയിൽവേ സ്‌റ്റേഷന് സമീപം യുവതി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

READ MORE: ദിവസം 200 രൂപ 'കൂലി'; ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നീക്കങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി, ഒരാൾ പിടിയിൽ

PREV
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു