'തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ടു തവണ മാറ്റിവെച്ചു'; അന്വേഷണ റിപ്പോര്‍ട്ടിൽ അവ്യക്ത തുടരുന്നു

Published : Jul 14, 2025, 11:58 AM IST
Boeing 787 fuel control switches

Synopsis

ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന ഭാഗമായ ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യൂള്‍ ആണ് രണ്ടു തവണ മാറ്റിവെച്ചത്

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ അവ്യക്തത തുടരുന്നു. അഹമ്മദാബാദിൽ തകര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനത്തിലെ ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യുള്‍ രണ്ടു തവണ മാറ്റിവെച്ചിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യൂള്‍. 

കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് രണ്ടു തവണ മാറ്റിവെച്ചതെന്നതിലാണ് സംശയം ഉയരുന്നത്. 2019ൽ ബോയിങ് വിമാന കമ്പനിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടു തവണയും മാറ്റിവെച്ചത്. ആദ്യം 2019ലും പിന്നീട് 2023ലുമാണ് ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യുള്‍ മാറ്റിവെച്ചതെന്നാണ് എഎഐബിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.

സ്വിച്ചുകളുടെ തകരാർ കൊണ്ടല്ല മാറ്റി വച്ചതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നതെങ്കിലും എന്തുകൊണ്ടാണ് രണ്ടു തവണ മാറ്റിയതെന്ന കാരണം വ്യക്തമാക്കുന്നില്ല. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടിൽ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ ഫ്യൂവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ കട്ട് ഓഫ് മോഡിലേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന സാധ്യതയാണ് പറയുന്നത്. ഇതിനാൽ തന്നെ ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന മൊഡ്യൂള്‍ രണ്ടു തവണ മാറ്റിവെച്ചുവെന്നതിലും അവ്യക്തത ഏറുകയാണ്.

2019ൽ ഡ്രീംലൈനര്‍ വിഭാഗത്തിലുള്ള വിമാനങ്ങളുടെ മെയിന്‍റന്‍സ് സംബന്ധിച്ച മാറ്റംവരുത്തിയ നിര്‍ദേശങ്ങള്‍ (മെയിന്‍റനൻസ് പ്ലാനിങ് ഡോക്യൂമെന്‍റ്) ബോയിങ് വിമാന കമ്പനി പുറത്തിറക്കിയിരുന്നുവെന്നാണ് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ 24000 ഫ്ലൈറ്റ് മണിക്കൂറുകള്‍ക്കിടെ ത്രോട്ടിൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ മാറ്റണമെന്ന നിര്‍ദേശം കണക്കിലെടുത്താണ് രണ്ടു തവണ മാറ്റിയത്. ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യുള്‍ മാറ്റിവെച്ചതിന് ഫ്യുവൽ സ്വിച്ചുകളുടെ പ്രശ്നവുമായി ബന്ധമില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.

അതേസമയം, ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകള്‍ സുരക്ഷിതമാണെന്നും അന്വേഷണവും പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നുമാണ് ബോയിങ് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിയമപോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കൊല്ലപ്പെട്ട യു കെ പൗരന്മാരുടെ കുടുംബങ്ങൾ വ്യക്തമാക്കി. 

എയര്‍ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും കിസ്റ്റോൺ ലോയെന്ന നിയമസ്ഥാപനം മുഖേന ഉടൻ ഹർജി നൽകുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബോയിംഗിനെതിരെ ലണ്ടനിലും എയർ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കും. കൊല്ലപ്പെട്ട പൈലറ്റുമാരെ ഉന്നമിടുന്നത് ഗൂഢനീക്കമാണ്. ബോയിംഗിന്‍റെ എഞ്ചിനിലെ തകരാറോ അറ്റകുറ്റപ്പണിയിൽ എയർ ഇന്ത്യ വരുത്തിയ വീഴ്ചയോ പരിശോധിക്കപ്പെടുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; മുംബൈയിൽ മൂന്ന് പേർക്ക് അത്ഭുതരക്ഷ
കുടുംബത്തിന് താമസക്കൂലി നൽകാൻ ട്രെയിനിൽ വള വിൽക്കുന്ന മുത്തശ്ശി; അത്ഭുതപ്പെടുത്തുന്ന കമലാബെന്നിന്റെ വീഡിയോ