'വൗ, കണക്കിന് പറഞ്ഞു സാർ'; എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി ബച്ചൻ, മന്ത്രിയുടെ ചുട്ട മറുപടി പങ്കുവെച്ച് താരം

Published : Mar 05, 2024, 02:12 PM IST
'വൗ, കണക്കിന് പറഞ്ഞു സാർ'; എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി ബച്ചൻ, മന്ത്രിയുടെ ചുട്ട മറുപടി പങ്കുവെച്ച് താരം

Synopsis

നന്നായി പറഞ്ഞു സർ എന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. എസ് ജയശങ്കർ മറുപടി നൽകുന്ന വീഡിയോ ഉൾപ്പെടെയായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം. സാമൂഹ്യമാധ്യമമായ എക്സിലാണ് അമിതാഭ് ബച്ചൻ കമന്റ് പോസ്റ്റ് ചെയ്തത്.

ദില്ലി: ഇന്ത്യയ്ക്കെതിരായ പരാമർശത്തെ ചുട്ട മറുപടി നൽകി പ്രതിരോധിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് മുതിർന്ന ബോളിവുഡ് താരം അമിതാഭ് ബച്ചൻ. 'വൗ കണക്കിന് പറഞ്ഞു സാർ' എന്നായിരുന്നു അമിതാഭിന്റെ പ്രതികരണം. മാർച്ച് രണ്ടിന് നടന്ന ഒരു പരിപാടിയിലാണ് എസ് ജയശങ്കറിന്റെ പരാമർശം ഉണ്ടായത്. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ ദ്രോഹിക്കുന്ന ഉപദ്രവകാരിയായ രാജ്യമാണോ എന്നായിരുന്നു കേന്ദ്രമന്ത്രിയോടുള്ള ചോദ്യം. എന്നാൽ അതിന് നൽകിയ മറുപടി സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയാവുകയായിരുന്നു. 

നന്നായി പറഞ്ഞു സർ എന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. എസ് ജയശങ്കർ മറുപടി നൽകുന്ന വീഡിയോ ഉൾപ്പെടെയായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം. സാമൂഹ്യമാധ്യമമായ എക്സിലാണ് അമിതാഭ് ബച്ചൻ കമന്റ് പോസ്റ്റ് ചെയ്തത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ ഉലച്ചിൽ തട്ടിയ സമയത്ത് മാല ദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിനോടുള്ള ചോദ്യമുണ്ടായത്. ഞങ്ങൾ ചെറിയ രാജ്യമാണെങ്കിലും ഞങ്ങളെ ഭീഷണിപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നായിരുന്നു അന്നത്തെ മൊയ്സുവിന്റെ പരാമർശം. എന്നാൽ ഈ പശ്ചാത്തലത്തിലുള്ള ചോദ്യത്തോട് അയൽരാജ്യങ്ങൾ ദുരിതം നേരിടുമ്പോൾ 37,000 കോടി രൂപയുടെ സഹായം നൽകാറില്ലെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. 

ഈ മറുപടി സാമൂഹ്യമാധ്യമങ്ങളിലുൾ‌പ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനിടയിലാണ് മറുപടിയെ പുകഴ്ത്തി ബച്ചനും രം​ഗത്തെത്തുന്നത്. ഇന്ത്യയും അയൽരാജ്യങ്ങളുമായി വലിയ ബന്ധമാണ് നിലനിൽക്കുന്നതെന്നും അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവയുമായുള്ള ഇന്ത്യയുടെ വ്യാപാരം, നിക്ഷേപം എന്നിവയിൽ കുത്തനെ വർധനവ് ഉണ്ടായതായും മന്ത്രി മറുപടി പറഞ്ഞിരുന്നു. 

വന്ദേഭാരത് എക്സിക്യൂട്ടീവ് കോച്ചിലെ യാത്രക്കാരന് ഭക്ഷണത്തിനൊപ്പം ലഭിച്ച തൈരിൽ പൂപ്പൽ, ചിത്രങ്ങളുമായി യുവാവ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം