ഡെറാഡൂണിൽ നിന്ന് ദില്ലിയിലെ അനന്ദ് വിഹാറിലേക്ക് യാത്ര ചെയ്ത യാത്രക്കാരനാണ് വന്ദേ ഭാരതിനുള്ളിൽ വിതരണം ചെയ്ത ഭക്ഷണത്തിനൊപ്പമുണ്ടായിരുന്ന തൈരിൽ നിന്ന് പൂപ്പൽ കിട്ടിയത്

ദില്ലി: വന്ദേഭാരത് ട്രെയിനിൽ നിന്ന് ലഭിച്ച തൈരിൽ പൂപ്പൽ. ചിത്രങ്ങളുമായി യാത്രക്കാരൻ പിന്നാലെ നടപടിയുമായി റെയിൽവേ. ഡെറാഡൂണിൽ നിന്ന് ദില്ലിയിലെ അനന്ദ് വിഹാറിലേക്ക് യാത്ര ചെയ്ത യാത്രക്കാരനാണ് വന്ദേ ഭാരതിനുള്ളിൽ വിതരണം ചെയ്ത ഭക്ഷണത്തിനൊപ്പമുണ്ടായിരുന്ന തൈരിൽ നിന്ന് പൂപ്പൽ കിട്ടിയത്. ഹർഷദ് ടോപ്കർ എന്ന യാത്രക്കാരനാണ് വന്ദേഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിന്റെ ചിത്രം എക്സിൽ പങ്കുവച്ചത്.

Scroll to load tweet…

പിന്നാലെ യാത്രക്കാരന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് റെയിൽവേയുടെ പ്രതികരണമെത്തി. എക്സിക്യുട്ടീവ് ക്ലാസ് യാത്രക്കാരനായിരുന്നു യുവാവ്. അമൂലിന്റെ തൈരിലാണ് പൂപ്പലിന്റെ പാട യുവാവ് ശ്രദ്ധിച്ചത്. വന്ദേഭാരതിൽ നിന്ന് ഇത്തരത്തിലുള്ള സർവ്വീസല്ല പ്രതീക്ഷിച്ചത് എന്ന് വ്യക്തമാക്കിയായിരുന്നു യുവാവിന്റെ ട്വീറ്റ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം