
മുംബൈ: ബോളിവുഡ് നടനും നിർമ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബാംഗമാണ്. നടനും സംവിധായകനും നിർമ്മാതാവുമായിരുന രാജ് കപൂറിന്‍റെ മകനാണ് അന്തരിച്ച രാജീവ് കപൂര്‍.
1983ൽ പുറത്തിറങ്ങിയ ഏക് ജാൻ ഹെ ഹം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. രാം തെരി ഗംഗാ മൈയ്ലി അടക്കമുള്ള ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഈ വർഷം തുൾസീദാസ് ജൂനിയർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതിനിടെ ആണ് വേർപാട്. കഴിഞ്ഞവർഷമാണ് സഹോദരനും നടനുമായ ഋഷി കപൂർ അന്തരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam