ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു; വിട വാങ്ങിയത് കാന്റെ, കാബിൽ, ഷൂട്ട്‌ ഔട്ട്‌ അറ്റ് വഡാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

Published : Oct 31, 2026, 03:24 PM IST
Sanjay Gupta Death CCTV Footage

Synopsis

പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കാണ്ടേ, ഷൂട്ട്ഔട്ട് അറ്റ് വഡാല, കാബിൽ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു.

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 57 വയസ്സായിരുന്നു. ആക്ഷൻ, ക്രൈം ത്രില്ലർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജയ് ഗുപ്ത കാണ്ടേ, ഷൂട്ട്ഔട്ട് അറ്റ് വഡാല, കാബിൽ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മരണം. സംഭവത്തിൽ വെർസോവ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

1994 ൽ പുറത്തിറങ്ങിയ 'ആതിഷ്: ഫീൽ ദി ഫയർ' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ഗുപ്ത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002ൽ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, മഹേഷ് മഞ്ജരേക്കർ തുടങ്ങിയവർ അണിനിരന്ന കാണ്ടേ സിനിമ ജീവിതത്തിലെ വഴിത്തിരിവായി. മുംബൈയിലെ അധോലോകവും കുറ്റകൃത്യങ്ങളും പ്രമേയമാക്കിയുളള സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റുകളായി. ഹോളിവുഡ് - കൊറിയൻ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുളള പരീക്ഷണങ്ങൾ സഞ്ജയ് ഗുപ്തയെ വ്യത്യസ്തനാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധി നയിക്കുന്നു, പ്രതിപക്ഷം ഒറ്റക്കെട്ട്, ദില്ലിയെ വിറപ്പിച്ച് ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരെ പാർട്ടിയിൽ കലാപക്കൊടി; അന്ത്യശാസനം നൽകി 25 എംഎൽഎമാർ