
ചണ്ഡിഗഡ്: അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. 117 സീറ്റുകളുള്ള നിയമസഭയിൽ 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മൻ ധുരി മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. നിയമസഭാ സ്പീക്കർ കുൽതാർ സിങ് സന്ധ്വാൻ കോട്കപുരയിലും മന്ത്രി സഞ്ജീവ് അറോറ ലുധിയാന വെസ്റ്റിലും മത്സരിക്കും. മന്ത്രിമാരായ കുൽദീപ് സിങ് ധാലിവാൾ, ബ്രം ശങ്കർ ശർമ ജിംപ, ബൽക്കർ സിങ് എന്നിവരും പട്ടികയിലുണ്ട്. നിലവിലെ എംഎൽഎമാരിൽ പലർക്കും വീണ്ടും അവസരം നൽകി. തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് കൂടുതൽ സമയം ഉറപ്പാക്കുകയാണ് എഎപി ലക്ഷ്യമിടുന്നത്. ബാക്കി 77 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.
എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇന്നലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നിരുന്നു. ഭഗവന്ത് മൻ, സംസ്ഥാന ഇൻ-ചാർജ് മനീഷ് സിസോദിയ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ ജയിലിൽ കഴിയുന്ന മന്ത്രി സഞ്ജീവ് അറോറ ഉൾപ്പെടെ പട്ടികയിലുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ഈ വർഷം മെയിലാണ് അറോറയെ അറസ്റ്റ് ചെയ്തത്. നിലവിൽ ഗുരുഗ്രാമിലെ ജയിലിലാണ് അദ്ദേഹം. ഈ കേസ് കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഎപി പ്രതികരിച്ചു.
സ്ഥാനാർത്ഥി പട്ടിക മുൻകൂട്ടി പുറത്തിറക്കിയതിലൂടെ പാർട്ടിയുടെ ആത്മവിശ്വാസമാണ് പ്രകടമായതെന്ന് മുഖ്യമന്ത്രി മൻ പറഞ്ഞു- "ഈ പ്രഖ്യാപനം ഞങ്ങളുടെ ശക്തമായ തയ്യാറെടുപ്പിന്റെയും സുതാര്യതയുടെയും ഞങ്ങളുടെ പ്രവൃത്തിയിലെ അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്"- മൻ എക്സിൽ കുറിച്ചു. പട്ടിക പുറത്തിറക്കിയതിന് പിന്നാലെ കെജ്രിവാൾ സ്ഥാനാർത്ഥികൾക്ക് ആശംസകൾ നേർന്നു.
അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ ആയിരിക്കും വോട്ടെടുപ്പ്. 117 അംഗ പഞ്ചാബ് നിയമസഭയുടെ അഞ്ചു വർഷത്തെ കാലാവധി 2027 മാർച്ച് 16 ന് അവസാനിക്കും. 117 അംഗ പഞ്ചാബ് നിയമസഭയിൽ എഎപിക്ക് നിലവിൽ 95 എംഎൽഎമാരുണ്ട്.
ਆਗਾਮੀ 2027 ਦੀਆਂ ਪੰਜਾਬ ਵਿਧਾਨ ਸਭਾ ਚੋਣਾਂ ਲਈ ਆਮ ਆਦਮੀ ਪਾਰਟੀ ਵੱਲੋਂ 40 ਉਮੀਦਵਾਰਾਂ ਦੀ ਪਹਿਲੀ ਸੂਚੀ ਜਾਰੀ ਕਰ ਦਿੱਤੀ ਗਈ ਹੈ... ਇਹ ਅਗੇਤਾ ਐਲਾਨ ਸਾਡੀ ਮਜ਼ਬੂਤ ਤਿਆਰੀ, ਪਾਰਦਰਸ਼ਤਾ ਅਤੇ ਆਪਣੇ ਕੀਤੇ ਕੰਮਾਂ 'ਤੇ ਸਾਡੇ ਅਟੁੱਟ ਵਿਸ਼ਵਾਸ ਦਾ ਪ੍ਰਤੀਕ ਹੈ... ਮੈਨੂੰ ਮੁੜ ਧੂਰੀ ਹਲਕੇ ਤੋਂ ਲੋਕਾਂ ਦੀ ਸੇਵਾ ਕਰਨ ਦਾ ਮੌਕਾ ਮਿਲਿਆ ਹੈ... ਸਾਰੇ ਐਲਾਨੇ ਗਏ ਉਮੀਦਵਾਰਾਂ ਨੂੰ ਮੁਬਾਰਕਾਂ... ਆਓ, ਲੋਕਾਂ ਨਾਲ ਜ਼ਮੀਨੀ ਪੱਧਰ 'ਤੇ ਹੋਰ ਮਜ਼ਬੂਤੀ ਨਾਲ ਜੁੜੀਏ ਅਤੇ 'ਰੰਗਲੇ ਪੰਜਾਬ' ਦੀ ਤਰੱਕੀ ਦੇ ਸਫ਼ਰ ਨੂੰ ਲਗਾਤਾਰ ਜਾਰੀ ਰੱਖੀਏ...
— Bhagwant Mann (@BhagwantMann) October 31, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam