
ബെംഗളൂരു: ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഒഴിപ്പിച്ചു. പരിശോധന നടത്തിവരികയാണ്. ഉച്ചയോട് കൂടിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആസ്ഥാനത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും സ്ഥാപനം തകർക്കുമെന്നും പറഞ്ഞുകൊണ്ടുള്ള മെയിൽ സന്ദേശമാണ് എത്തിയത്. ഉടൻ തന്നെ പൊലീസും ബോബ് സ്ക്വാഡു എത്തി പരിശോധന നടത്തിവരികയാണ്. ഇത് വ്യാജ സന്ദേശമാണോ എന്നതിൽ പൊലീസിന് സംശയമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam