ദില്ലിയിലെ 2 ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം ഇമെയിൽ വഴി; സുരക്ഷ വർധിപ്പിച്ചു

Published : May 12, 2024, 06:31 PM ISTUpdated : May 12, 2024, 07:10 PM IST
ദില്ലിയിലെ 2 ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം ഇമെയിൽ വഴി; സുരക്ഷ വർധിപ്പിച്ചു

Synopsis

സംഭവത്തെ തുടർന്ന് ആശുപത്രികളിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചു. 

ദില്ലി: ദില്ലിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ദില്ലിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സ‌ഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആശുപത്രികളിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചു. ആശുപത്രികളില്‍ പരിശോധന നടത്തുകയാണ്.

ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടക്കുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയിലെ സ്കൂളുകളില്‍ ബോംബ്  ഭീഷണി സന്ദേശം എത്തിയിരുന്നു.പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 

 

 

PREV
Read more Articles on
click me!

Recommended Stories

10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച
ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും