അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി

Published : Nov 09, 2020, 03:29 PM ISTUpdated : Nov 09, 2020, 04:30 PM IST
അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി

Synopsis

ജാമ്യം നേടാൻ അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്

മുംബൈ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയ റിപ്പബ്ളിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി നൽകിയ ഇടക്കാല ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി. 

വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അർണബിന് ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും ജാമ്യം നേടാൻ അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

നാല്  ദിവസത്തിനുള്ളിൽ സെഷൻസ് കോടതി അർണബിൻ്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് തന്നെ അർണബ് ജാമ്യപേക്ഷ അലിബാഗ് കോടതിയിൽ നൽകിയിട്ടുണ്ട്.

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി