കൊവിഡ് വ്യാപനം; ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം ഒഴിവാക്കി

Published : Apr 19, 2021, 03:18 PM IST
കൊവിഡ് വ്യാപനം; ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം ഒഴിവാക്കി

Synopsis

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോറിസ് ജോൺസണും ഈ വർഷം മറ്റൊരു ദിവസം നേരിട്ട് ചർച്ച നടത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു...

ദില്ലി: കൊവിഡ് വ്യാപനം അനിയന്ത്രിതമായതോടെ ഇന്ത്യാ സന്ദർശനം ഒഴിവാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്  ജോൺസൺ. ഏപ്രിൽ 25 നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശനത്തിനെത്താൻ തീരുമാനിച്ചിരുന്നത്. ഇന്ത്യയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 24 മണിക്കൂറിനുള്ളിൽ 2 ലക്ഷത്തിന് മുകളിൽ വർദ്ധിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോറിസ് ജോൺസണും ഈ വർഷം മറ്റൊരു ദിവസം നേരിട്ട് ചർച്ച നടത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. 
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വൈറസ് ബാധിച്ചിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്ന പ്രധാനമന്ത്രി പിന്നീട് വൈറസിനോട് പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; സിസിടിവി ക്യാമറകൾ തകർക്കപ്പെട്ട നിലയിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അറസ്റ്റിൽ
'അപ്പൂപ്പൻ പൂരി ഉണ്ടാക്കിയാലെ ഞാൻ കഴിക്കൂ'; കൊച്ചുമകന്റെ വാശിക്ക് മുന്നിൽ അടുക്കളയിൽ കയറി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, വീഡിയോ വൈറൽ