'ഒരാഴ്ച മുമ്പെ നടപ്പിലാക്കി'; മൻമോഹന്‍റെ കത്തിലെ നിർദ്ദേശങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ മറുപടി

By Web TeamFirst Published Apr 19, 2021, 1:47 PM IST
Highlights

മൻമോഹൻ സിം​ഗിന് മറുപടിയായി ഡോ ഹർഷ വർദ്ധൻ ട്വീറ്റിൽ കുറിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തും അദ്ദേഹം ട്വീറ്റിൽ പങ്കു വച്ചിട്ടുണ്ട്. 

ദില്ലി: കൊവിഡിനെ നേരിടാൻ കേന്ദ്രസർക്കാരിന് മുന്നിൽ നിർദ്ദേശങ്ങൾ സമർപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​​ഗിന് മറുപടിയുമായികേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ. 'വളരെ നിർണായകമായ ഈ സമയത്ത് താങ്കൾ മുന്നോട്ടു വച്ച  വിലയേറിയ ഉപദേശങ്ങളും ​സജീവമായ നിർദ്ദേശങ്ങളും ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് നേതാക്കളും പിന്തുടർന്നുവെങ്കിൽ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു' എന്നാണ് ഡോ. ഹർഷവർദ്ധൻ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. 

History shall be kinder to you Dr Manmohan Singh ji if your offer of ‘constructive cooperation’ and valuable advice was followed by your leaders as well in such extraordinary times !

Here’s my reply to your letter to Hon’ble PM Sh ji 👍 pic.twitter.com/IJcz3aL2mo

— Dr Harsh Vardhan (@drharshvardhan)

'താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ,  താങ്കളെപ്പോലെയുള്ള വിദ്യാസമ്പന്നനായ ഒരു വ്യക്തിക്ക് മികച്ച ഉപദേഷ്ടാക്കളുണ്ടാകുന്നത് നന്നായിരിക്കും. നിങ്ങൾ കത്തിൽ പരാമർശിച്ച നിർദ്ദേശങ്ങളെല്ലാം തന്നെ, കത്ത് ലഭിക്കുന്നതിനും ഒരാഴ്ച മുമ്പ് നടപ്പിലാക്കി കഴിഞ്ഞു.' ഡോ ഹർഷ വർദ്ധൻ ട്വീറ്റിൽ കുറിച്ചു. 

കൊവിഡിനെ നേരിടാൻ കേന്ദ്ര സർക്കാരിന് മുന്നിൽ അഞ്ച് നിർദേശങ്ങളാണ് മുൻ പ്രധാനമന്ത്രി  മൻമോഹൻ സിംഗ് സമർപ്പിച്ചത്. വാക്സിൻ വിതരണം  വർധിപ്പിക്കണമെന്നും അടുത്ത ആറ് മാസത്തേക്കുള്ള കൊവിഡ് വാക്സിന് ഓർഡറിനെ കുറിച്ച് കേന്ദ്രം വ്യക്തമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്സിൻ വിതരണം നടത്തുമെന്ന് പറയണം എന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.  

In all humility, a word of advice to you as well, Dr Manmohan Singh ji !

A learned man of your stature could do well to surround himself with better advisors.

All suggestions given by you have been implemented a week prior to your letter.

PS : There's value in staying updated!

— Dr Harsh Vardhan (@drharshvardhan)

ഇന്ത്യയിൽ ചെറിയ ശതമാനം ആളുകൾ മാത്രമാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ഇത് വർധിപ്പിക്കണം. മുൻനിര പ്രവർത്തകരെ നിർണയിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണം. വാക്സിൻ നിർമാതാക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകണം. ഇളവുകളും ഒപ്പം ഫണ്ടും അനുവദിക്കാം. അവർക്ക് നിർമാണശാലകൾ വിപുലീകരിക്കാനും കൂടുതൽ ഉൽപ്പാദനം നടത്താനും ഇത് സഹായിക്കും.

click me!