പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായ 'ബാലന്' ശൗര്യ പുരസ്കാരം

Published : Aug 16, 2019, 10:52 AM IST
പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായ 'ബാലന്'  ശൗര്യ പുരസ്കാരം

Synopsis

റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി വെങ്കിടേഷിന് പുരസ്കാരം സമ്മാനിച്ചു. കഴിഞ്ഞ ആഴ്ചയാണ് പുരസ്കാരത്തിന് അർഹമായ സംഭവം നടന്നത്. നിറഞ്ഞാഴുകിയ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്‍ വെള്ളം കയറിയതോടെയാണ്  ആംബുലന്‍സ് വഴി കാണാതെ വലഞ്ഞത്. 

ദേവദുര്‍ഗ: നിറഞ്ഞൊഴുകിയ പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായ 'ബാലന്'  ധീരതയ്ക്കുള്ള പുരസ്കാരം. കർണാടകയിലെ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോൾ ആംബുലൻസിനു വഴികാട്ടിയ ആറാം ക്ലാസുകാരൻ വെങ്കിടേഷിനാണ് സംസ്ഥാന സർക്കാരിന്‍റെ ധീരതയ്ക്കുള്ള പുരസ്കാരമായ ശൗര്യ അവാര്‍ഡ് നല്‍കിയത്. 

റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി വെങ്കിടേഷിന് പുരസ്കാരം സമ്മാനിച്ചു.കഴിഞ്ഞ ആഴ്ചയാണ് പുരസ്കാരത്തിന് അർഹമായ സംഭവം നടന്നത്. നിറഞ്ഞാഴുകിയ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്‍ വെള്ളം കയറിയതോടെയാണ്  ആംബുലന്‍സ് വഴി കാണാതെ വലഞ്ഞത്. പുഴയേത് പാലമെത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു കുത്തൊഴുക്ക്. യാദ്ഗിര്‍ ജില്ലയിലെ മച്ചനൂരൂ ഗ്രാമത്തിലേക്ക് എത്തിയതായിരുന്നു ആംബുലന്‍സ്.

ഡ്രൈവർ കുഴങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിനു മുന്നിൽ ഓടി വെങ്കിടേഷ് വഴി കാട്ടിയത്. അരയോളം വെള്ളത്തിൽ കഷ്ടപ്പെട്ടാണ് ബാലൻ ഓടിയത്. ഓടിയും നടന്നും വീണും പാലത്തില്‍ വഴികാട്ടിയാവുന്ന ബാലന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്