
അഹമ്മദാബാദ്: ലൈംഗികബന്ധത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായ യുവതി മരിച്ചു. നേഴ്സിംഗ് ബിരുദധാരിയായ 23കാരിയാണ് മരണപ്പെട്ടത്. രക്തസ്രാവമുണ്ടായതോടെ യുവതിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍ സുഹൃത്ത് ഓണ്‍ലൈനില്‍ രക്തസ്രാവം നിര്‍ത്താനുള്ള പ്രതിവിധി മണിക്കൂറുകളോളമാണ് തിരഞ്ഞത്. ഇതോടെ യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഗുജറാത്ത് നവസരിയിലെ ഹോട്ടലില്‍ സെപ്റ്റംബര്‍ 23 നാണ് ഇരുവരും എത്തിയത്. യുവതിയുടെ ലൈംഗീകാവയവത്തിന് പരിക്കുണ്ടായിരുന്നതായും ഇതാണ് അമിത രക്തസ്രാവത്തിന് കാരണമായതെന്നുമാണ് ഫോറൻസിക് റിപ്പോര്‍ട്ട്. ഇരുപത്തിയാറുകാരനായ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിക്ക് മുറിവുകളുണ്ടായതോടെ ഇരുവരും പരിഭ്രമത്തിലായി. ഈ സമയം ആശുപത്രിയിലേക്ക് പോകുന്നതിന് പകരം ഓണ്‍ലൈനില്‍ എങ്ങനെ രക്തസ്രാവം നിര്‍ത്താമെന്ന് സേര്‍ച്ച് ചെയ്യുകയായിരുന്നു ആണ്‍ സുഹൃത്ത്. തുണി ഉപയോഗിച്ച് രക്തസ്രാവം നിര്‍ത്താൻ നോക്കിയെങ്കിലും നടന്നില്ല. അധികം വൈകാതെ യുവതിക്ക് ബോധം നഷ്ടമായി.
തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്‍റെ കൂടെ സഹായത്തോടെയാണ് യുവതിയെ ആണ്‍ സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. യുവതിയുടെ ബന്ധുക്കളെയും വിവരം അറിയിച്ചു. പക്ഷേ അവര്‍ എത്തുമ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam