
മുംബൈ: ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം. മുംബൈ ദാദറിലുള്ള 'രാജഗൃഹം' എന്ന സ്മാരക മന്ദിരമാണ് ആക്രമിക്കപ്പെട്ടത്. മന്ദിരത്തിന് മുന്നിലെ ചെടിച്ചട്ടികൾ നശിപ്പിച്ച അക്രമികൾ സിസിടിവി ക്യാമറ തകർക്കാനും ശ്രമിച്ചു.
അംബേദ്‌കർ സ്മാരക മ്യൂസിയം അടക്കം പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. ഒരു സംഘം മദ്യപാനികളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഉത്തരവിട്ടു. സംഭവത്തിന്‍റെ പേരിൽ ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്‌കർ ആഹ്വനം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam