'മാതാപിതാക്കൾക്കിഷ്ടമില്ലെങ്കിൽ പിന്മാറാം'; വിവാ​ഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

Published : Feb 03, 2024, 12:34 PM ISTUpdated : Feb 03, 2024, 02:54 PM IST
'മാതാപിതാക്കൾക്കിഷ്ടമില്ലെങ്കിൽ പിന്മാറാം'; വിവാ​ഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

Synopsis

വിവാ​ഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

നാ​ഗ്പൂർ: മാതാപിതാക്കൾ ബന്ധത്തെ എതിർത്താൽ വിവാഹ വാ​ഗ്ദാനത്തിൽ നിന്ന് പിന്മാറാമെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും  ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചു. വിവാ​ഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിൽ നിന്ന് 31കാരനായ യുവാവിനെ വെറുതെവിട്ടു. ആരോപണ വിധേയനായ യുവാവിന് യുവതിയെ വിവാഹം കഴിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ലൈം​ഗികതക്കുവേണ്ടിയാണ് വിവാഹവാ​ഗ്ദാനം  നൽകിയതെന്നും തെളിയിക്കാൻ രേഖകളൊന്നും പരാതിക്കാരി ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു.

Read More... മരണശേഷം സ്വന്തം പേരിൽ അറിയപ്പെടണം, ക്യാൻസർ രോഗിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്, പിടിയിലായത് കൊടുംകുറ്റവാളി

വിവാഹം കഴിക്കാൻ പരാതിക്കാരി മാത്രമാണ്  തയാറായതെന്നും കോടതി പറഞ്ഞു. മാതാപിതാക്കൾക്ക് സമ്മതമില്ലാത്തതിനാൽ വിവാഹ വാ​ഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയത് ഐപിസി സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് മഹേന്ദ്ര ചാന്ദ്വാനി ചൂണ്ടിക്കാട്ടി. 

Read More... 2019ൽ ക്ഷേത്ര ദർശനത്തിനിടെ താലിമാല കാണാതായി, മരണവാർത്തകൾ അറിയിക്കുന്ന ഗ്രൂപ്പിലടക്കം അറിയിപ്പിട്ടു, ഒടുവിൽ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം