വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി; അമ്പരന്ന് വീട്ടുകാർ

Published : May 28, 2019, 07:17 PM ISTUpdated : May 28, 2019, 07:56 PM IST
വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി; അമ്പരന്ന് വീട്ടുകാർ

Synopsis

വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വിനോദ് മഹാരാജ എന്നയാൾക്കൊപ്പം 21-കാരി ഒളിച്ചോടിയത്. മധ്യപ്രദേശിലെ ശിർനോജ് ന​ഗരത്തിലാണ് സംഭവം.

ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വിനോദ് മഹാരാജ എന്നയാൾക്കൊപ്പം 21-കാരി ഒളിച്ചോടിയത്. മധ്യപ്രദേശിലെ ശിർനോജ് ന​ഗരത്തിലാണ് സംഭവം.

മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം. വിനോദ് മഹാരാജയാണ് വിവാഹത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ യുവതി ആചാരത്തിന്റെ ഭാ​ഗമായി മൂന്നാം ദിവസം വീട്ടിൽ തിരിച്ചെത്തി. പിന്നീട് വരന്റെ വീട്ടിലേക്ക് തിരിച്ച് പോയ യുവതിയെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിവസം മെയ് 23-ന് കാണാതായി. തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. 

അന്നേദിവസം ശിർനോജിൽ നടന്നൊരു വിവാഹത്തിൽ വിനോദ് കർമ്മികത്വം വഹിക്കാൻ എത്താതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വാർത്ത പുറംലോകമറിയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി യുവതിയും വിനോദും തമ്മിൽ പ്രണയത്തിലാണ്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 30000 രൂപയും എടുത്താണ് യുവതി വിനോദിനൊപ്പം പോയത്. അതേസമയം വിനോദ് വിവാഹത്തിനാണെന്നും അതിൽ രണ്ട് കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ വിനോദിന്റെ കുടുംബത്തിനെ കുറച്ച് ദിവസമായി കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.  


 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം