ഉത്ത‍ര്‍പ്രദേശിലെ ബിഎസ്‌പി നേതാവ് ഹാജി അഹ്‌സാൻ വെടിയേറ്റ് കൊല്ലപ്പെട്ടു

Published : May 28, 2019, 06:59 PM ISTUpdated : May 28, 2019, 07:00 PM IST
ഉത്ത‍ര്‍പ്രദേശിലെ ബിഎസ്‌പി നേതാവ് ഹാജി അഹ്‌സാൻ വെടിയേറ്റ് കൊല്ലപ്പെട്ടു

Synopsis

തന്റെ ഓഫീസ് മുറിയിലിരിക്കെയാണ് അക്രമി സംഘം ഹാജി അഹ്സാനും മരുമകനുമെതിരെ തുട‍ര്‍ച്ചയായി വെടിയുതി‍ര്‍ത്തത്

ബിജ്നോർ: ഉത്ത‍ർപ്രദേശിലെ പ്രമുഖ ബിഎസ്‌പി നേതാവ് ഹാജി അഹ്സാൻ കൊല്ലപ്പെട്ടു. മരുമകൻ ഷദാബിനൊപ്പം തന്റെ ഓഫീസ് മുറിയിലിരിക്കെയാണ് ആക്രമണം ഉണ്ടായത്. അക്രമികളുടെ തുടര്‍ച്ചയായ വെടിവയ്പ്പിൽ ഹാജി അഹ്സാനും ഷദാബും സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.

നാജിബാദ് ടൗണിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ശത്രുതയാവും കൊലപാതകത്തിന്റെ കാരണമെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോ‍ര്‍ട്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റ‍ര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം