
ദില്ലി: ഗ്രേറ്റർ നോയിഡയിൽ വിവാഹത്തിന്റെ പിറ്റേന്ന് നവവധു കുഞ്ഞിന് ജന്മം നൽകി. കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. നവവധു വിവാഹസമയം തന്നെ ഏഴുമാസം ഗർഭിണിയായിരുന്നു. തെലങ്കാന സെക്കന്തരബാദ് സ്വദേശിയായ യുവതിയാണ് ഗ്രേറ്റര്‍ നോയിഡയിലെ യുവാവിനെ വിവാഹം ചെയ്തത്. വിവാഹദിനം രാത്രി കടുത്ത വയറുവേദനയുണ്ടെന്ന് പറഞ്ഞ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി ഏഴുമാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും അറിയിച്ചു. പിറ്റേ ദിവസം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതി ഗര്‍ഭിണിയാണെന്ന വിവരം യുവതിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.
ഇക്കാര്യം മറച്ചുവെച്ചാണ് വിവാഹം നടത്തിയത്. മൂത്രക്കല്ലിന് ശസ്ത്രക്രിയ ചെയ്തതിനാലാണ് യുവതിയുടെ വയര്‍ വലുതായതെന്നും ഇവര്‍ വരന്‍റെ വീട്ടുകാരെ വിശ്വസിപ്പിച്ചു. ഇരുകൂട്ടരും പ്രശ്നം ചര്‍ച്ച ചെയ്ത് ഒത്തുതീര്‍ന്നതോടെ വരന്‍റെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടില്ല. യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും അറിയിച്ചതോടെ കുഞ്ഞുമായി യുവതിയും വീട്ടുകാരും സ്വവസതിയിലേക്ക് മടങ്ങി.
Read More.... മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം, നിരന്തര ശല്യം; പിഡിപി നേതാവ് നിസാർ മേത്തർ പൊലീസ് കസ്റ്റഡിയിൽ