
മുംബൈ: മുംബൈയിലെ ജെജെ ആശുപത്രിയിൽ 200 മീറ്റർ നീളത്തിൽ ഒരു ടണൽ കണ്ടെത്തി. നഴ്സിംഗ് കോംപ്ലക്സിസ് താഴെയാണ് ഇത്. നിർമ്മാണജോലിക്കായി കുഴിച്ചപ്പോഴാണ് രണ്ട് ദിവസം മുൻപ് ടണൽ കണ്ടത്തിയത്. 130 വർഷം പഴക്കമുള്ള ആശുപത്രിയാണിത്. ബ്രിട്ടീഷ് കാലത്ത് തന്നെ നിർമ്മിച്ചതാണ് ഈ ടണലെന്നാണ് നിഗമനം. ആർക്കിയോളജിക്കൽ വിഭാഗത്തെ വിവരം അറിയിച്ച് മറ്റ് നടപടികൾ തുടങ്ങി. 200 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ ശിലാസ്ഥാപനത്തിൽ 1890 എന്നാണ് പരാമർശിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
തുരങ്കം കണ്ടെത്തിയ കെട്ടിടം നേരത്തെ സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്ന മെഡിക്കൽ വാർഡായി ഉപയോഗിച്ചിരുന്നതായി ആശുപത്രി ഡീൻ ഡോ. പല്ലവി സാപ്ലെ പറഞ്ഞു. ഇപ്പോൾ, ജെജെ ഹോസ്പിറ്റലിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന നഴ്സിംഗ് കോളേജായി ഇത് മാറ്റുകയാണ്. നഴ്‌സിംഗ് കോളേജിന് താഴെ ഒരു തുരങ്കം ഉണ്ടെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു, പക്ഷേ അതിന് ഔദ്യോഗിക ഭൂപടം ഇല്ലായിരുന്നുവെന്നും ഡോ. പല്ലവി പറഞ്ഞു.
Read more: പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ ചട്ടങ്ങളിൽ ഭേദഗതിയെന്ന് കേരളം സുപ്രിംകോടതിയിൽ
ആശുപത്രി പരിസരത്ത് മെഡിക്കൽ ഓഫീസർ ഒരു ദ്വാരം കണ്ടെത്തുകായിരുന്നു. ഇതിൽ കൌതുകം തോന്നി പരിശോധിച്ചപ്പോഴായിരുന്നു തുരങ്കം കണ്ടെത്തിയത്. ബ്രിട്ടിഷ് കാലഘട്ടത്തിൽ നിർമിച്ചതെന്ന് കരുതുന്ന തുരങ്കത്തെ കുറിച്ചുള്ള വിവരങ്ങൾ കളക്ടർ ഓഫീസിനെ അറിയിക്കുമെന്നും, ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് കൂടുതൽ പഠനം നടത്തുമെന്നും ആശുപത്രി ഡീൻ വ്യക്തമാക്കി. 1843 മാർച്ച് 30 - നാണ് ഗ്രാന്റ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത്. 1843-ൽ എട്ട് വിദ്യാർത്ഥികളുള്ള ബാച്ചുമായി ഇത് തുറന്നു. ജംസെറ്റ്ജി ജെജീഭോയ് സംഭാവന നൽകാൻ മുന്നോട്ടുവരികയും 1843 -ൽ ജെജെ ആശുപത്രി തറക്കല്ലിടുകയുമായിരുന്നു. സർക്കാരാണ് ജെജെ ആശുപത്രി നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam