പാർട്ടിക്കിടെ ഡിജെ ഓഫാക്കി; ജ്യേഷ്ഠനെ മഴുകൊണ്ട് വെട്ടിക്കൊന്ന് സഹോദരൻ, അറസ്റ്റ്

Published : Mar 10, 2024, 01:11 PM IST
പാർട്ടിക്കിടെ ഡിജെ  ഓഫാക്കി; ജ്യേഷ്ഠനെ മഴുകൊണ്ട് വെട്ടിക്കൊന്ന് സഹോദരൻ, അറസ്റ്റ്

Synopsis

 30 കാരനായ അനിയൻ തൻ്റെ 35 വയസുള്ള ജ്യേഷ്ഠ സഹോദരനെ മഴുകൊണ്ട് കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ ശനിയാഴ്ച രാവിലെ ഭാര്യ പൂജ കോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.   

ഭോപ്പാൽ: പാർട്ടിക്കിടെ ഡിജെ ഓഫാക്കിയെന്നാരോപിച്ച് സഹോദരൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിൽ സാത്ന ജില്ലയിലാണ് സംഭവം. 30 കാരനായ അനിയൻ തൻ്റെ 35 വയസുള്ള ജ്യേഷ്ഠ സഹോദരനെ മഴുകൊണ്ട് കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ ശനിയാഴ്ച രാവിലെ ഭാര്യ പൂജ കോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

അരോയിലെ മൗഹർ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ഡിജെ സിസ്റ്റം സ്വിച്ച് ഓഫ് ചെയ്തുവെന്നാരോപിച്ച് രാജ്കുമാർ കോ‌ളാണ് തൻ്റെ ജ്യേഷ്ഠൻ രാകേഷിനെ വെട്ടിക്കൊന്നത്. മഴു ഉപയോ​ഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. രാകേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴുത്തിൽ ആഴത്തിലുള്ള വെട്ടേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല.  

അതേസമയം, കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. കൊല നടത്തിയതിന് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു രാജ്കുമാർ. ഇയാളെ പിടികൂടിയതിന് ശേഷം കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

വെറുതെയല്ല മുംബൈ കോടികൾ വാരിയെറിഞ്ഞ് അവനെ ടീമിലെടുത്തത്, ശ്രീലങ്കക്കായി ഹാട്രിക്കുമായി മുംബൈയുടെ പുതിയ മലിംഗ

'കുടിച്ചത് മതിയെന്ന് ഭാര്യ, നീയാരാ ചോദിക്കാനെന്ന് ഭർത്താവ്; ഈരാറ്റുപേട്ടയിൽ ഭാര്യയെ തല്ലിക്കൊല്ലാൻ ശ്രമം

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ചാം ക്ലാസ് വരെ പൂർണമായും ഓൺലൈൻ ആക്കി, ബാക്കി ഹൈബ്രിഡ് മോഡിൽ മാത്രം; രാജ്യ തലസ്ഥാനത്ത് ആശങ്കയേറ്റി വായുവിന്‍റെ ഗുണനിലവാരം
ക്ലാസ്സ് മുറിയിൽ വട്ടത്തിലിരുന്ന് പെൺകുട്ടികളുടെ മദ്യപാനം; അന്വേഷണം ആരംഭിച്ച് സർക്കാർ, വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാൻ സ്കൂൾ അധികൃതർ