കർഷകരുടെ ട്രെയിൻ തടയൽ സമരത്തിന് തുടക്കം; വൈകുന്നേരം 4 മണി വരെ; കനത്ത സുരക്ഷ

Published : Mar 10, 2024, 01:08 PM IST
കർഷകരുടെ ട്രെയിൻ തടയൽ സമരത്തിന് തുടക്കം; വൈകുന്നേരം 4 മണി വരെ; കനത്ത സുരക്ഷ

Synopsis

അതേസമയം പഞ്ചാബിലെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ അവിടെത്തന്നെ സമരം തുടരും. ജന്തർ മന്തറിലെത്തി സമരം ചെയ്യാൻ ശ്രമിച്ച കർഷകരെ പോലീസ് അറസ്റ്റ് ചെയ്യുകയാണെന്നും സമരക്കാർ ആരോപിച്ചു.

ദില്ലി: കർഷക സംഘടനകളുടെ രാജ്യ വ്യാപക ട്രെയിൻ തടയൽ സമരം തുടങ്ങി. വൈകുന്നേരം നാല് മണി വരെയാണ് സമരം. പഞ്ചാബിലെ പ്രധാനകേന്ദ്രങ്ങളിലെ ട്രെയിൻ ഗതാഗതം അടക്കം തടസപ്പട്ടു. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പഞ്ചാബിലെ വിവിധ മേഖലകൾ. സമാധാനപരമായിട്ടാണ് സമരമെന്നും വരും ദിവസങ്ങളിൽ സമരത്തിന്റെ ശക്തി കൂട്ടുമെന്നും കർഷകസംഘടനകൾ അറിയിച്ചു.

ഇതിനിടെ ഹരിയാനിലെ കർഷകനേതാക്കൾക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നൽകി. സമരം അവസാനിപ്പിക്കണമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയലിന്റെ അഭ്യർത്ഥന കഴിഞ്ഞ ദിവസവും കർഷകർ തള്ളിയിരുന്നു. അതേസമയം പഞ്ചാബിലെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ അവിടെത്തന്നെ സമരം തുടരും. ജന്തർ മന്തറിലെത്തി സമരം ചെയ്യാൻ ശ്രമിച്ച കർഷകരെ പോലീസ് അറസ്റ്റ് ചെയ്യുകയാണെന്നും സമരക്കാർ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്
പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി