സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാളെ ഭാര്യ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും ഇതിലുള്ള വിരോധം മൂലമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു.
കോട്ടയം: ഈരാറ്റുപേട്ടയിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര സ്വദേശി എം.വി. മണിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുടിച്ച് ലക്കില്ലാതെ വന്ന ഭർത്താവിനെ ഭാര്യ ചോദ്യം ചെയ്തോടെയാണ് ആക്രമണമമെന്ന് പൊലീസ് പറഞ്ഞു.
മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ 60 വയസുകാരനായ മണി കയ്യിൽ കരുതിയിരുന്ന സ്റ്റീൽ പൈപ്പ് കൊണ്ട് ഭാര്യയുടെ തലയിലും, കാലിലും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാളെ ഭാര്യ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും ഇതിലുള്ള വിരോധം മൂലമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : 'യേ ക്യാഹേ ഭായ് ?', ഒരക്ഷരം മിണ്ടിയില്ല; മണക്കാട് അതിഥി തൊഴിലാളിയുടെ കയ്യിൽ 2 കിലോ കഞ്ചാവും ബ്രൗൺ ഷുഗറും!
അതിനിടെ ഇടുക്കി വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുമളി അട്ടപ്പള്ളം സ്വദേശി കരിപ്പാനത്തറയിൽ ജിത്തുവാണ് മരിച്ചത്. പ്രതിയായ വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശിയായ രാജനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. മരിച്ച കുമളി സ്വദേശി ജിത്തു ഓട്ടോറിക്ഷ ഡ്രൈവറും മേളവാദ്യത്തിനു പോകുന്ന ആളുമാണ്.
വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് ചെണ്ടമേളത്തിന് എത്തിയതായിരുന്നു ജിത്തു. ഇവിടെ വെച്ച് രാജനുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരെയും അനുനയിപ്പിച്ച് വിട്ടു. കുറച്ച് സമയത്തിനു ശേഷം വീണ്ടും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും രാജൻ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജിത്തുവിനെ കുത്തുകയായിരുന്നു.
