വാറ്റ് ചാരായത്തില്‍ ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചു

Published : Apr 21, 2020, 02:22 PM ISTUpdated : Apr 21, 2020, 02:23 PM IST
വാറ്റ് ചാരായത്തില്‍ ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചു

Synopsis

ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടർന്ന് സഹോദരങ്ങൾ വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  

ബെംഗളൂരു: വാറ്റ് ചാരായത്തോടൊപ്പം തുടർച്ചയായി ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിച്ച യുവതിയും സഹോദരിയും മരിച്ചു. കർണാടകയിലെ ധാർവാഡിലാണ് സംഭവം. സ്ഥിരം മദ്യപാനികളായിരുന്ന ഇവർ മദ്യവിൽപന നിരോധിച്ചതോടെ ആസ്വസ്ഥരായിരുന്നു. മദ്യം കിട്ടാതെ വന്നതോടെ വാറ്റ് ചാരായത്തോടൊപ്പം ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിക്കുകയായിരുന്നു.

ധാർവാഡിലെ കൽഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45)  സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു  ബസവരാജ്. കൊറോണ വൈറസ്  വ്യാപിച്ചതോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണിന്‍റെ ഭാഗമായി രാജ്യത്താകെ ബാറുകളും മദ്യശാലകളും പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടർന്ന് സഹോദരങ്ങൾ വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  സാനിറ്റൈസറിൽ മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവർ വാറ്റുചാരായത്തില്‍ സൌനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു. നാല് ദിവസത്തോളം ഇങ്ങനെ സാനിറ്റൈസര്‍ കുടിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച വൈകുന്നേരത്തോടെ ബസവരാജിനും ജംബാവയ്ക്കും കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ച വിവരം പുറത്തറിയുന്നത്.  ബസവരാജ് സ്ഥിരം മദ്യാപാനിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ