
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം തുടരുമ്പോൾ ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണ് ബിആർഎസ്. കെസിആറിന് മൂന്നാമൂഴം നൽകാതെ തെലങ്കാന. കെസിആറിന്റെ ജനപ്രിയ വാഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം അനുസരിച്ച് തെലങ്കാനയിൽ കോൺഗ്രസ് 61 സീറ്റിൽ മുന്നേറുമ്പോൾ ബിആർഎസ് 50 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ബിജെപിക്ക് 4 ഉം മറ്റുള്ളവർക്കും 4 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.
തെലങ്കാനയിൽ ഇത്തവണ ബിആർഎസ് ലക്ഷ്യമിടുന്നത് സെഞ്ച്വറിയെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളും എംഎൽസിയുമായ കെ കവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. തെരഞ്ഞെടുപ്പിന കുറിച്ച് ആശങ്കയില്ലെന്നും തെലങ്കാനയിലെ സ്ത്രീ വോട്ടര്‍മാര്‍ ബിആര്‍എസിനൊപ്പം നില്‍ക്കുമെന്നും ആയിരുന്നു കവിതയും ആത്മവിശ്വാസ പ്രകടനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam