ഇഡിക്കു മുന്നിൽ നാളെ വീണ്ടും ഹാജരാവാനിരിക്കെ ജന്ദർ മന്തറിൽ നിരാഹാര സമരവുമായി കവിത

Published : Mar 10, 2023, 10:59 AM ISTUpdated : Mar 10, 2023, 11:00 AM IST
ഇഡിക്കു മുന്നിൽ നാളെ വീണ്ടും ഹാജരാവാനിരിക്കെ ജന്ദർ മന്തറിൽ നിരാഹാര സമരവുമായി കവിത

Synopsis

ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മാർച്ച് രണ്ടിനാണ് ഇഡി അറിയിക്കുന്നത്. എന്നാൽ മാർച്ച് 16 ലേക്ക് തിയ്യതി മാറ്റി നൽകാൻ താൻ ആവശ്യപ്പെട്ടുവെങ്കിലും ഇഡി സമ്മതിച്ചില്ലെന്നും കവിത പറയുന്നു. 

ദില്ലി: നാളെ ഇഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെ ജന്ദർമന്തറിൽ നിരാഹാര സമരവുമായി തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിത. പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കവിത ഇന്ന് നിരാഹാര സമരം നടത്തുന്നത്. ഈ സമരത്തിലേക്ക് 18 രാഷ്ട്രീയ പാർട്ടികളെയാണ് ക്ഷണിച്ചിരിക്കുന്നത്. നിരഹാര സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. 

വനിത സംവരണ ബിൽ നടപ്പാക്കണമെന്ന് തന്നെയാണ് സി പി എമ്മിൻ്റെയും നിലപാടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നിയമനിർമ്മാണ സഭകളിൽ മതിയായ വനിത പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ മടിക്കുന്നു. സംവരണ ബിൽ നടപ്പാക്കും വരെ പോരാട്ടം തുടരുമെന്നും കെ. കവിത പറഞ്ഞു. 

ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മാർച്ച് രണ്ടിനാണ് ഇഡി അറിയിക്കുന്നത്. എന്നാൽ മാർച്ച് 16 ലേക്ക് തിയ്യതി മാറ്റി നൽകാൻ താൻ ആവശ്യപ്പെട്ടുവെങ്കിലും ഇഡി സമ്മതിച്ചില്ലെന്നും കവിത പറയുന്നു. നാളെ ഇഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെയാണ് ഇന്ന് നിരാഹാരവുമായി കവിത രം​ഗത്തെത്തുന്നത്. ആംആദ്മി പാർട്ടി, ശിവസേന, അകാലിദൾ, പിഡിപി, നാഷ്ണൽ കോൺഫറൻസ്, തൃണമൂൽ കോൺ​ഗ്രസ് തുടങ്ങി 18 ഓളം പാർട്ടികൾ കവിതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ അണിചേരും. 

'എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും'; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കവിത

പാർട്ടി അണികളായ 600ഓളം പേർ കവിതയുടെ നിരാഹാരത്തിനൊപ്പം പങ്കെടുക്കും. ലോകസഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്നാവശ്യപ്പെട്ട് 2008ലാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുന്നത്. 2010ൽ രാജ്യസഭയിൽ ബിൽ പാസായെങ്കിലും ലോക്സഭയുടെ പരി​ഗണനയിലേക്കെത്തിയ ബില്ലിൽ ഇതുവരേയും തീരുമാനമായില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ