ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ക്രൂരത, പ്രതിയെ തല്ലിച്ചതച്ച് നാട്ടുകാർ, സംഭവം നടന്നത് ബെം​ഗളൂരുവിൽ

Published : Nov 12, 2025, 11:10 AM IST
bengaluru rape

Synopsis

ബെംഗളൂരു ആടുഗോഡി എം ആ‍ർ നഗറില്‍ ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ക്രൂരത. പ്രതി അസം സ്വദേശി വിഘ്നേഷ് പിടിയിലായിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ക്രൂരത. കാലുകൾക്ക് ശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്തു. പ്രതി അസം സ്വദേശി വിഘ്നേഷ് പിടിയിലായിട്ടുണ്ട്. വീട്ടിൽ ആളില്ലാത്ത നേരത്താണ് ഇയാൾ യുവതിക്ക് നേരെ അതിക്രമം നടത്തിയത്. പ്രതിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവാവിനെ നടുറോഡിലിട്ട് നാട്ടുകാർ പൊതിരെ തല്ലുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും.

ബെംഗളൂരു ആടുഗോഡി എം ആ‍ർ നഗറിലാണ് സംഭവം ഉണ്ടായത്. ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇവരുടെ രണ്ട് കാലുകൾക്കും ചലന ശേഷിയില്ല. സംസാര ശേഷിയും ഇല്ല. ഈ യുവതിയെയാണ് അസം സ്വദേശിയായ യുവാവ് ക്രൂരമായി ബലാത്സം​ഗം ചെയ്തത്. നവംബർ ഒമ്പതിന് ഈ യുവതിയുടെ വീട്ടിലുള്ള എല്ലാവരും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയിരുന്നു. വീടിന്റെ വാതിൽ പുറത്ത് നിന്ന് അടച്ചതിന് ശേഷമാണ് പോയത്. ഈ സമയത്ത് വീട്ടിൽ ആരും ഇല്ല എന്ന് മനസ്സിലാക്കിയ വിഘ്നേഷ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും യുവതിക്ക് നേരെ അതിക്രമം നടത്തുകയുമായിരുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടിലുള്ളവർ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്താൽ തല്ലിപ്പൊളിക്കുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ നിന്നും പിടികൂടിയ യുവാവിനെ നാട്ടുകാർ തല്ലി. വിഘ്നേഷിനെ തുടർന്ന് പൊലീസിന് കൈമാറി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം