ഹിന്ദി വിവാദം: കര്‍ണാടകത്തിന് പ്രധാനം കന്നഡയെന്ന് യെദ്യൂരപ്പ

By Web TeamFirst Published Sep 16, 2019, 5:49 PM IST
Highlights

രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. 
 

തിരുവനന്തപുരം: അമിത് ഷാ ഉയര്‍ത്തി വിട്ട ഹിന്ദി ഭാഷാ വാദത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. 

എന്നാല്‍ കര്‍ണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം കന്നഡ ഭാഷയാണ്. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കര്‍ണാടകയില്‍ നിന്നുണ്ടാവില്ല. കന്നഡ ഭാഷയും കര്‍ണാടക സംസ്കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. 

ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായും തെക്കേയിന്ത്യയില്‍ പ്രത്യേകിച്ചും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെയാണ് തെക്കേയിന്ത്യയിലെ ഒരേ ഒരു ബിജെപി മുഖ്യമന്ത്രിയായ യെദ്യൂരപ്പ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 
 

click me!