
കൽബുർഗി: കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഇറങ്ങേണ്ടിയിരുന്ന കൽബുർഗിയിലെ ഹെലിപാഡ് വൃത്തിയാക്കാതെ അധികൃതർ. ഇതിനെ തുടർന്ന് പ്ലാസ്റ്റിക്കും ചപ്പുചവറുകളും ഉയർന്നുപൊങ്ങിയതിനാൽ ഹെലികോപ്റ്റർ ലാന്റ് ചെയ്യിക്കാനായില്ല. ഹെലികോപ്റ്റർ ഇറക്കാൻ കഴിയാത്തതിനാൽ വീണ്ടും മുകളിലേക്ക് ഉയർന്നു പറക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.
പ്ലാസ്റ്റിക് സഞ്ചികളും മറ്റ് വസ്തുക്കളും കൂനകൂടി കിടക്കുന്ന നിലയിലായിരുന്നു ഹെലിപാഡ്. ഹെലിപാഡിലേക്ക് താഴ്ന്നുവരുന്ന ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഗ്രൗണ്ടിലെ പ്ലാസ്റ്റിക് കവറുകൾ പറക്കുന്നതാണ് പിന്നീട് കണ്ടത്. ഇറങ്ങാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ഹെലികോപ്റ്റർ ഉയർന്നു പറക്കുകയായിരുന്നു. ഗ്രൗണ്ടിൽ നിറയെ പൊടിയും പ്ലാസ്റ്റിക്കും പൊങ്ങിയതോടെ പൈലറ്റിന് ലാന്റിങ്ങിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നാണ് വിവരം. ഹെലികോപ്റ്റർ ഇറക്കാൻ ബുദ്ധിമുട്ടുണ്ടായെന്ന് പൈലറ്റ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രംഗത്തെത്തി. പ്രോട്ടോക്കോൾ വീഴ്ചയുണ്ടായെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം.
അതേസമയം, കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് മോദിയുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam