ദില്ലിയിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സപ്രസ്, ആകാശത്ത് 2 മണിക്കൂർ കൊടും ചൂടിൽ യാത്ര, 'എസി കട്ടായി'

Published : May 13, 2025, 06:17 PM ISTUpdated : May 13, 2025, 06:20 PM IST
ദില്ലിയിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സപ്രസ്, ആകാശത്ത് 2 മണിക്കൂർ കൊടും ചൂടിൽ യാത്ര, 'എസി കട്ടായി'

Synopsis

എസി കേടായെന്നും യാത്രക്കാർക്ക് അസഹനീയമായ ചൂടിൽ ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നും തുഷാർകാന്ത് റൗട്ട് ലിങ്ക്ഡ്ഇന്നിൽ ചിത്രങ്ങൾ സഹിതം പങ്കുവയ്ക്കുകയായിരുന്നു. 

ദില്ലി: ദില്ലിയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എസി പാതിവഴിയിൽ തകരാറിലായെന്ന് യാത്രക്കാരൻ. ദുരിതം പങ്കുവച്ച് യാത്രക്കാരന്റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കമ്പനിയും രംഗത്തെത്തി. എസി കേടായെന്നും യാത്രക്കാർക്ക് അസഹനീയമായ ചൂടിൽ ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നും തുഷാർകാന്ത് റൗട്ട് ലിങ്ക്ഡ്ഇന്നിൽ ചിത്രങ്ങൾ സഹിതം പങ്കുവയ്ക്കുകയായിരുന്നു. 

ഏകദേശം രണ്ട് മണിക്കൂറോളം എസി പ്രവർത്തിച്ചില്ല. കടുത്ത ചൂടിൽ യാത്രക്കാർ വളരെ അസ്വസ്ഥരായി. യാത്രക്കാരിൽ പലരും ഷര്‍ട്ട് ഊരിമാറ്റി. മാസികകൾ ഉപയോഗിച്ച് വീശുകയായിരുന്നു. പരാതികൾ അറിയിച്ചിട്ടും, വിമാനം ഭുവനേശ്വറിൽ ലാൻഡ് ചെയ്യുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പ് വരെ ഇതേ അവസ്ഥ തുടർന്നു.  എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻ ടീമിനോട് ഒരു അഭ്യർത്ഥനയുണ്ട്. ദയവായി ഈ സാഹചര്യം ഗൗരവമായി പരിഗണിക്കുകയും ഭാവിയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണമെന്നും അദ്ദേഹം കുറിച്ചു.

പിന്നാലെ, ആരോപണങ്ങളോട് എയർ ഇന്ത്യ എക്സ്പ്രസ് കമന്റ് ബോക്സിൽ പ്രതികരിച്ചു. ടേക്ക് ഓഫ് സമയത്ത് എസിയുടെ പ്രവർത്തനം കുറവായിരിക്കാൻ സാധ്യതയുണ്ട്. ഇത് ഒരു തകരാറായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കാം. നിങ്ങളുടെ യാത്രയിൽ ഉണ്ടായ കാലതാമസത്തിനും അസൗകര്യത്തിനും ഞങ്ങൾ ഖേദിക്കുന്നു. വാതിലുകൾ തുരന്നിരിക്കുന്നതിനാലും പ്രവർത്തനപരമായ കാരണങ്ങളാലും പരിമിതമായ വൈദ്യുതി വിതരണം ഉണ്ടാകുന്ന സമയങ്ങളിലും ബോർഡിംഗ്, ടാക്സിയിംഗ് സമയങ്ങളിൽ കാബിൻ എസിക്ക് കാര്യക്ഷമത കുറവുണ്ടായേക്കാം. എന്നാൽ ടേക്ക് ഓഫ് ചെയ്ത ശേഷം അത് പൂർണ്ണമായി പ്രവർത്തിക്കേണ്ടതാണ്. നിങ്ങളുടെ വിലയേറിയ പ്രതികരണം ഗൗരവത്തോടെ പരിഗണിക്കുമെന്നും, അടുത്ത തവണ കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ ശ്രമിക്കുമെന്നും കമ്പനി കമന്റായി വിശദീകരിക്കുന്നു. 

നിരവധി ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ റൗട്ടിന്റ  പോസ്റ്റിന് താഴെ തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു. വിമാനം പുറപ്പെടുന്നതിന് മുമ്പ് മെച്ചപ്പെട്ട സുരക്ഷാ, സേവന പരിശോധനകളും നടത്തണമെന്ന് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നു.  എയർ ഇന്ത്യ എക്സ്പ്രസിൽ ഇത് പതിവായ പ്രശ്നമാണെന്ന് ആരോപിക്കുന്നവരും കൂട്ടത്തലുണ്ടായിരുന്നു. നിരവധി പരാതികൾ നേരത്തെയും കേട്ടിട്ടുണ്ടെന്ന് മറ്റ് ചിലരും കമന്റായി കുറിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്