
ദില്ലി: വടക്കേന്ത്യയിൽ കനത്ത മൂടൽ മഞ്ഞിനിടെ പഞ്ചാബിലെ പാക് അതിർത്തി മേഖലയിൽ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലാണ് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഡ്രോൺ വെടിവച്ചിട്ടത്. ഏതാനും മിനിറ്റുകൾ ആകാശത്ത് കറങ്ങിനടന്ന ഡ്രോൺ പിന്നീട് പാക് ഭാഗത്ത് വീണു.
ഇതിനിടെ അതിർത്തി വഴി ലഹരിക്കടത്താനുള്ള ശ്രമം സേന പരാജയപ്പെടുത്തി. ലഹരിവസ്തുക്കളുമായി ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചവർക്ക് നേരെ ബിഎസ്എഫ് വെടിവച്ചു. ഇതോടെ ഇവർ 25 പായ്ക്കറ്റുകളായി കൊണ്ടു വന്ന ലഹരി വസ്തുക്കൾ ഉപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. മൂടൽമഞ്ഞ് കനത്ത സാഹചര്യത്തിൽ അതിർത്തിമേഖലയിൽ കനത്ത സുരക്ഷ ഒരുക്കിയതായി ബിഎസ്എഫ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam