കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി; ബിഎസ്പി നേതാവ് അറസ്റ്റില്‍

By Web TeamFirst Published May 28, 2019, 3:51 PM IST
Highlights

ഫിറോസ് അലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എ എം യുവിലെ ജീവനക്കാരനായ ഇര്‍ഷാദ് ആണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. ഇതിന് പ്രത്യുപകാരമായി സ്ഥിരമായി നല്ല ഒരു ജോലി ഇര്‍ഷാദിന് ശരിയാക്കി കൊടുക്കാമെന്ന് ഫിറോസ് ഉറപ്പ് നല്‍കിയിരുന്നു. 

അലിഗഢ്: കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ ബിഎസ്പി നേതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ അലിഗഢ് മുസ്ലീം സര്‍വകലാശാല(എഎംയു)യിലെ ജീവനക്കാരന്‍റെ സഹായത്തോടെയാണ് ബി എസ് പി നേതാവ് കാമുകിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് ചോദ്യ പേപ്പര്‍ ചോര്‍ത്തി കൊടുത്തത്.

ഫിറോസ് അലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എ എം യുവിലെ ജീവനക്കാരനായ ഇര്‍ഷാദ് ആണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. ഇതിന് പ്രത്യുപകാരമായി സ്ഥിരമായി നല്ല ഒരു ജോലി ഇര്‍ഷാദിന് ശരിയാക്കി കൊടുക്കാമെന്ന് ഫിറോസ് ഉറപ്പ് നല്‍കിയിരുന്നു. 

ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് ഫിറോസ് കാമുകിയോട് പറഞ്ഞു. ആദ്യം വ്യാജ ചോദ്യ പേപ്പര്‍ സംഘടിപ്പിച്ച് കാമുകിക്ക് നല്‍കി. കള്ളത്തരം മനസ്സിലാക്കിയ കാമുകി ഫിറോസുമായി പിണങ്ങി. ഇതോടെയാണ് യഥാര്‍ത്ഥ ചോദ്യപേപ്പര്‍ സംഘടിപ്പിക്കുന്നതിനായി ഫിറോസ് ഇര്‍ഷാദിന്‍റെ സഹായം തേടിയത്. ഫിറോസ് പിടിയിലായതോടെ ഇയാളുടെ കാമുകി ഒളിവിലാണ്. 

click me!