
ദില്ലി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുമായുള്ള ബന്ധം അരക്കിട്ടുറപ്പിച്ച് നരേന്ദ്ര മോദി. പ്രണബിന്‍റെ വീട്ടിലെത്തി അനുഗ്രഹം തേടിയ മോദി സന്ദര്‍ശന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. സ്റ്റേറ്റ്സ്മാന്‍ എന്നാണ് പ്രണബ് മുഖര്‍ജിയെ മോദി വിശേഷിപ്പിച്ചത്. പ്രണബ് ദായെ കാണുന്നത് മഹത്തായ അനുഭവമാണ്. അദ്ദേഹത്തിന്‍റെ അറിവും ആഴവും സമാനതകളില്ലാത്തതാണ്. രാജ്യത്തിന് വിലമതിക്കാനാകാത്ത സംഭാവന നല്‍കിയ സ്റ്റേറ്റ്സ്മാനാണ് പ്രണബ് മുഖര്‍ജിയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. മോദിയെ മധുരം നല്‍കിയാണ് പ്രണബ് മുഖര്‍ജി സ്വീകരിച്ചത്.
മോദിയുടെ മുദ്രാവാക്യമായ സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസിന് പ്രണബ് മുഖര്‍ജി ആശംസകളറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നന്ദി. സന്തോഷപ്രദമായ കൂടിക്കാഴ്ച്ചയായിരുന്നു അത്. കൂടുതല്‍ കരുത്താര്‍ന്ന രണ്ടാം ഇന്നിംഗ്സിന് ആശംസകള്‍ നേരുന്നുവെന്നും പ്രണബ് മുഖര്‍ജിയും ചിത്ര സഹിതം ട്വീറ്റ് ചെയ്തു. പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ട മുഖര്‍ജിയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നന്ദി പറഞ്ഞു. ഒന്നാം മോദി സര്‍ക്കാര്‍ പ്രണബ് മുഖര്‍ജിയെ ഭാരതരത്ന നല്‍കി ആദരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam