'കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട്'; രാജസ്ഥാനില്‍ പിന്തുണ പിന്‍വലിച്ച് ട്രൈബല്‍ പാര്‍ട്ടി

Published : Dec 12, 2020, 10:19 AM ISTUpdated : Dec 12, 2020, 10:20 AM IST
'കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട്'; രാജസ്ഥാനില്‍ പിന്തുണ പിന്‍വലിച്ച് ട്രൈബല്‍ പാര്‍ട്ടി

Synopsis

ബിടിപിക്ക് രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. സച്ചിന്‍ പൈലറ്റ് വിവാദത്തിലും രാജ്യസഭ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം ഇവര്‍ ഉറച്ച് നിന്നിരുന്നു.  

ജയ്പുര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ല പ്രമുഖിനെ തെരഞ്ഞെടുക്കാന്‍ ബിജെപിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ് ചതിച്ചെന്ന് ആരോപിച്ചാണ് ബിടിപി കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചത്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒന്നാണെന്നും രാജസ്ഥാന്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും ബിടിപി സ്ഥാപക നേതാവ് ഛോട്ടുഭായി വസവ അറിയിച്ചു. 

ബിടിപിക്ക് രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. സച്ചിന്‍ പൈലറ്റ് വിവാദത്തിലും രാജ്യസഭ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം ഇവര്‍ ഉറച്ച് നിന്നിരുന്നു. എന്നാല്‍ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പില്‍ ബിടിപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാതെ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഒരു വോട്ടിനാണ് ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൂര്യ അഹാരി വിജയിച്ചത്. പ്രമുഖ് സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയതുമില്ല. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടാകുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊൽക്കത്ത വരെ ആക്രമിക്കുമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണിക്ക് മറുപടി; വീട്ടിൽ കയറി തീർത്തുകളയുമെന്ന് അഭിഷേക് ബാനർജി
ആപ്പിൽ വൻ പൊട്ടിത്തെറി! കെജ്‌രിവാളിന്റെ വിശ്വസ്തൻ ഇനി ബിജെപി പാളയത്തിലേക്കോ? രാഘവ് ചദ്ദയ്‌ക്കെതിരെ സമോസ പരിഹാസമടക്കം പടയൊരുക്കം