അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതില്‍ തുറന്ന് അകത്ത് കയറി. മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് പരിധികള്‍ ലംഘിച്ച് മോശമായി പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ബെംഗളൂരു: സ്പായിൽ മസാജിനായി അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതിൽ തുറന്ന് അകത്ത് കയറി മോശമായി പെരുമാറിയെന്ന് വിദേശ വനിതയുടെ പരാതി. കനേഡിയൻ ഗവൺമെന്റിന്റെ പ്രതിനിധിയായി ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവതിക്കാണ് ആഡംബര ഹോട്ടലിലെ സ്പായിൽ നിന്നും മോശം പെരുമാറ്റമുണ്ടായത്. സംഭവത്തിൽ സ്പായ്ക്കതിരെ പരാതി നല്‍കി കനേഡിയന്‍ യുവതി. ബെംഗളൂരുവിലെ വിധാന്‍ സൗധ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാഡിസന്‍ ഹോട്ടലിലുള്ള സ്പായ്ക്കെതിരെയാണ് യുവതിയുടെ പരാതി.

Add Asianetnews as a Preferred SourcegooglePreferred

താന്‍ അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതില്‍ തുറന്ന് അകത്ത് കയറി. മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് പരിധികള്‍ ലംഘിച്ച് മോശമായി പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തെറാപ്പിന്‍റെ പെരുമാറ്റം തനിക്ക് അപമാനകരവും അസ്വസ്ഥതയുണ്ടാക്കി. ഉടന്‍ തന്നെ താന്‍ ഇത് മാനേജ്മെന്‍റിനെ അറിയിച്ചു. എന്നാല്‍ അവര്‍ പരാതി ഗൗരവകരമായി എടുത്തില്ല. തെറാപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി പറഞ്ഞു. പകരം താന്‍ അടച്ച 10,000 രൂപയില്‍ 7,000 രൂപ തിരികെ നല്‍കി. നടപടയുമായി മുന്നോട്ട് പോകരുതെന്ന് അവര്‍ പറ‍ഞ്ഞതായും കനേഡിയൻ യുവതിയുടെ പരാതിയിൽ പറയുന്നു. 

പിന്നാലെ തെറിപ്പിസ്റ്റിനെതിരെയും മറ്റ് ഉത്തരവാദപ്പെട്ടവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയത്. പിന്നാലെ ആഡംബര ഹോട്ടലിൽ ജോലി ചെയ്യുന്ന പുരുഷ തെറാപ്പിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.