മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ക്ക് പരിക്ക്

By Web TeamFirst Published May 10, 2020, 10:45 AM IST
Highlights

ആദ്യഘട്ടത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ മൂന്നപേരെ പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. പിന്നീട് ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗവും പൊലീസും, ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തി രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

മുംബൈ: മുംബൈയില്‍  കെട്ടിടം തകര്‍ന്നു വീണു. പടിഞ്ഞാറന്‍ കണ്ടിവാലി പ്രദേശത്ത് ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 40 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. പടിഞ്ഞാറന്‍ കണ്ടിവാലിയിലെ ദാല്‍ജി പണ്ടയിലെ മസ്ജിദിന് സമീപം ഒരു മതില്‍ തകര്‍ന്നുവീണു എന്ന നിലയിലാണ് ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ലഭിച്ച ഫോണ്‍ കോള്‍. 

ആദ്യഘട്ടത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ മൂന്നപേരെ പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. പിന്നീട് ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗവും പൊലീസും, ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തി രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരണങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്നും, പരിക്കേറ്റവരെ ചികില്‍സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് എന്‍ഡിആര്‍എഫ് ഡിജി സത്യനാരായണ പ്രധാന്‍ ട്വിറ്ററിലൂടെ ആറിയിച്ചത്. 4 ഫയര്‍ എഞ്ചിനുകളും 1 ഒരു അംബുലന്‍സും സംഭവസ്ഥലത്ത് എത്തിയിരുന്നു.
 


G+1 house collapsed @ Sabria Masjid, Dalji Pada, Kandavali(West) arnd 06:00. All trapped persons rescued by MCGM, Mumbai fire Brigade,Police. team on site. As reported thankfully no deaths,few injured. pic.twitter.com/s76PpkzaHT

— ѕαtчα prαdhαnसत्यनारायण प्रधान ସତ୍ଯ ପ୍ରଧାନ-DG NDRF (@satyaprad1)
click me!